തിരുവനന്തപുരം: പിഎസ്സി സെക്രട്ടറി സാജു ജോര്‍ജിന്റെ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ പി.സദാശിവം സര്‍ക്കാരിനോട് വീണ്ടും വിശദീകരണം തേടി. ആദ്യ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് രാജ്ഭവന് വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
നിയുക്ത സെക്രട്ടറിയുടെ ആദ്യ നിയമനം, സംവരണം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണത്തില്‍ വ്യക്തതയില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ ഫയല്‍ മടക്കി അയച്ചത്.
ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് സാജു ജോര്‍ജിനെ പിഎസ്സി സെക്രട്ടറിയായി നിയമിച്ചത്. പിഎസ്സിയില് പരീക്ഷ കണ്ട്രോളര് സ്ഥാനം വഹിക്കുകയായിരുന്നു അദ്ദേഹം. പിഎസ്സിയുടെ വിജിലന്‍സ് അന്വേഷണം നിലനില്‍ക്കേയാണ് സാജുവിനെ സെക്രട്ടറിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: