തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ വിവാദ വ്യവസായി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി.
നിസാമിന് ഉന്നത ബന്ധങ്ങളുണ്ടെന്നും അതുപയോഗിച്ച് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതായും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
നിസാമിന് സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് അയാള്‍ പല കേസുകളില്‍ നിന്നും രക്ഷപ്പെട്ടതെന്നും കോടതി പറഞ്ഞു.
അതേസമയം നിസാം കാറിടിച്ച് പരിക്കേല്‍പ്പിച്ച ചന്ദ്രബോസ് മരണപ്പെട്ടതിനെ തുടര്‍ന്ന് കൊലക്കുറ്റം ചുമത്തിയതായി പൊലീസ് ഇന്ന് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: