കാസര്‍കോഡ്: സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റും കാന്തപുരം വിഭാഗം സുന്നി നേതാവുമായ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് (102) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രാത്രി എട്ടു മണിയോടെ തൃക്കരിപ്പൂരിലായിരുന്നു അന്ത്യം.
പ്രഗത്ഭ പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ അദ്ദേഹം കഴിഞ്ഞ വര്‍ഷമാണു സമസ്തയുടെ പ്രസിഡന്റായി ചുമതലയേറ്റത്. കേരളത്തിലെ മദ്രസ പ്രസ്ഥാനത്തിന്റെ ശില്‍പ്പി കൂടിയായ എം.എ. അബ്ദുല്‍ ഖാദര്‍ മുസലിയാര്‍, മുസ്ലിം എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനും കാസര്‍കോഡ് ജാമിഅ സഅദിയ മുഖ്യ കാര്യദര്‍ശിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: