മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മൂന്നു വയസുള്ള കുട്ടികളെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ 50 കാരന് അറസ്റ്റില്‍. ബന്ധുക്കളായ രണ്ടു കുട്ടികളാണ് പീഡനത്തിനിരയായത്. മുസാഫര്‍ നഗര്‍ ജില്ലയിലെ മീരാപുറിലാണ് സംഭവം.
വീടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പിന്നിട് വീട്ടിലെത്തിയ കുട്ടികള്‍ മതാപിതാക്കളോട് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടികളെ വൈദ്യപരിശോധനക്കു വിധേയരാക്കിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: