മാതൃഭൂമിയില്‍ എം.എന്‍. കാരശ്ശേരിയുടെ ലേഖനം- വീടില്ലാത്തവന്റെ മടക്കം! ഹിന്ദുമതം എന്നൊന്നില്ലെന്നു കാരശ്ശേരി സിദ്ധാന്തിക്കുന്നു. ”ജാതിക്കൂട്ടങ്ങളേയുള്ളൂവത്രേ! ജാതികളെ ഓരോന്നായെടുത്താല് ഒന്നും ഭൂരിപക്ഷമല്ല; പലതും പ്രഖ്യാപിത മതന്യൂനപക്ഷങ്ങളേക്കാള്‍ ന്യൂനപക്ഷമാണ്. അപ്പോള്‍, മതഭൂരിപക്ഷ-ന്യൂനപക്ഷ വിവേചനങ്ങള്‍ക്കും നിലവിലെ ന്യൂനപക്ഷാവകാശങ്ങള്‍ക്കും എന്ത് യുക്തി? ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കുവാന്‍വേണ്ടി ജാതിക്കൂട്ടത്തെ ‘ഹിന്ദു ഭൂരിപക്ഷം’ എന്ന് വിളിക്കുകയും ചില നേരങ്ങളില്‍ വിമര്ശിക്കുവാന്വേണ്ടി ആ ഹിന്ദുവിനെ ‘ജാതിക്കൂട്ട’മായി വാഖ്യാനിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.
അധികാരം എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കുന്നിടത്തോളം എല്ലാ മതപരിവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. മലപ്പുറത്ത് അമുസ്ലിമിനെ ജയിപ്പിക്കാനാവുമോ? നാഗാലാന്റില്‍ അക്രൈസ്തവ മുഖ്യമന്ത്രിയെ സങ്കല്‍പ്പിക്കാനാവുമോ? എങ്കില്‍ ഹിന്ദുക്കള്‍ മാത്രം എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂടാ? അവസര സമത്വമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്- മറ്റുള്ളവര്‍ക്കു മതംമാറ്റാമെങ്കില് ഹിന്ദുക്കള്‍ക്കും മതംമാറ്റാം. ഞങ്ങള്‍ രണ്ടാംകുടിയിലെ മക്കളൊന്നുമല്ല! കാരശ്ശേരിമാരുടെയൊക്കെ മനസ്സില്‍ ഇപ്പോഴും ‘ജസീയ’ പിരിച്ച മതഭ്രാന്തന് ഭരണാധികാരിയുടെ പ്രേതമാണ്.
ഘര്‍വാപസി പൂര്വസംസ്കാരത്തിലേക്കുള്ള മടക്കമാണ്. അതിന് തയ്യാറായവര്‍, പുറത്തുനിന്നും കുളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന കാരശ്ശേരിയെപ്പോലെ, ജാതി-മത സംശയങ്ങളുന്നയിച്ചിട്ടില്ല. പൂവും കായും ഇലയും തണ്ടുമൊക്കെ വേര്തിരിഞ്ഞുനില്ക്കുന്ന വൈവിധ്യത്തെയാണ് ‘വൃക്ഷ’മെന്ന് വിളിക്കുന്നതെന്നവര്ക്കറിയാം. എല്ലായിടത്തും അത് അങ്ങനെതന്നെയാണുതാനും. ഞങ്ങള്‍ക്കിടയിലെ ജാതിചിന്ത എത്രയോ കുറഞ്ഞു. മറിച്ച് ജാതിചിന്തയില്ല എന്നു കാരശ്ശേരി അവകാശപ്പെടുന്ന ഇസ്ലാമിലോ? പരസ്പരം കൊല്ലുകയല്ലേ? വീടുണ്ടായിട്ടെന്തുകാര്യം; സമാധാനമായി കയറികിടക്കാന്‍ കഴിയുന്നില്ലെങ്കില്‍. സ്വന്തം കണ്ണിലെ കോലെടുത്തിട്ടുപോരെ കാരശ്ശേരി ഞങ്ങളുടെ കണ്ണിലെ കരടെടുക്കാന്‍? ഞങ്ങളെ വെറുതെവിട്ടേക്ക്.
അകറ്റിനിര്ത്തിയിരുന്നവര്ക്ക് അമ്പലവാതില്‍ തുറന്നുകൊടുക്കുക മാത്രമല്ല, അകന്നുനിന്നവര്‍ വാതിലിലൂടെ കടന്നുവരാന്‍ തയ്യാറായതും പ്രധാനമാണ്. അതെന്തേ കാണുന്നില്ല? വീടില്ലാത്തവര്‍ എല്ലാ ജാതികളുമൊരുമിച്ച് ശരണം വിളിക്കുമ്പോള്‍, ”വല്യവീട്ടുകാരെ”ന്നഭിമാനിക്കുന്ന നിങ്ങള്‍ക്ക് ഒരുമിച്ച് ‘തക്ബീര്‍’ മുഴക്കാനോ ഒരുമിച്ച് ‘ഹല്ലേലുയ്യാ’ പാടാനോ കഴിയുന്നുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: