കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ വന്‍പൊളിച്ചെഴുത്ത്. മമതാ ബാനര്‍ജി തന്റെ വിശ്വസ്തരായ സുബ്രദോ ബക്ഷി, ഫിര്‍ഹാദ് ഹക്കിം, ഡെറക്ക് ഒബ്രിയന്‍, സുബ്രദോ മുഖര്‍ജി, കല്യാണ്‍ ബാന്ര്ജി, കക്കോളി ഘോഷ് ദസ്തിദാര്‍, സുബേന്ദു അധികാരി എന്നിവരെ ഉന്നതങ്ങളിലേക്ക് കൊണ്ട് വന്നുകൊണ്ടാണ് പാര്‍ട്ടിയുടെ പുനസംഘടന നടത്തിയത്.
അതേസമയം ദിനേഷ് ചൗധരി എംപിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
മുകള്‍ റോയിക്ക് തൃപുര, അസം സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. സുബ്രദോ മുഖര്‍ജി, ഡെറക്ക് ഒബ്രിയന്‍, ഘോഷ്, ഹക്കിം എന്നിവരാണ് ദേശീയസെക്രട്ടറിമാര്. ത്രിവേദിയുടെ നേതൃത്വത്തില്‍ ഈ സെക്രട്ടറിമാര്‍ പാര്‍ട്ടിയെ ദേശീയതലത്തില്‍ നയിക്കുമെന്ന് ടിഎംസി സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: