ലക്‌നോ: ഉത്തര്‍പ്രദേശില്‍ നിര്‍മാണം നടന്നുവരുന്ന കെട്ടിടം തകര്‍ന്നു വീണ് 12 പേര്‍ മരിച്ചു. ഞായറാഴ്ച മുഗള്‍സാരയിലെ ദുല്‍ഹിപുരിലാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ രണ്ടുു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 30,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
















