പനങ്ങാട്: പനങ്ങാട് പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വൈറ്റില-അരൂര്‍ ബൈപ്പാസില്‍ നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനില്‍നിന്ന് മൂന്ന് യുവാക്കളെ മര്‍ദ്ദിച്ചവശരാക്കിയശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി. മര്‍ദ്ദിച്ചവരും മര്‍ദ്ദനമേറ്റവരും ആരാണെന്ന് ആര്‍ക്കും അറിയില്ല.
ബൈപ്പാസില്‍ വാഹനാപകടമാണെന്നു കരുതി ആളുകള്‍ തടിച്ചുകൂടുകയായിരുന്നു.
ബുധനാഴ്ച രാത്രി 8.30ഓടുകൂടി രണ്ട് ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന യുവാക്കളെ ടാക്സി കാറിലെത്തിയ നാലംഗസംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇതുകണ്ട് തടിച്ചുകൂടിയ നാട്ടുകാരോടും മറ്റു വാഹനയാത്രികരോടും തങ്ങള്‍ പോലീസാണെന്നും കഞ്ചാവുകേസില്പ്പെട്ട പ്രതികളെ പിടിക്കുകയാണെന്നുമാണ് മര്‍ദ്ദിച്ചവര്‍ പറഞ്ഞത്. തുടര്‍ന്ന് യുവാക്കളെ കാറില്കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
സംഭവമറിഞ്ഞ് പനങ്ങാട് പോലീസും സ്ഥലത്തെത്തിയിരുന്നു.
പക്ഷേ, പല ഡിപ്പാര്‍ട്ടുമെന്റായി ബന്ധപ്പെട്ടിട്ടും ബൈപ്പാസില്‍ നടന്നതെന്താണെന്ന് പനങ്ങാട് പോലീസിനും വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: