മട്ടാഞ്ചേരി: കൊച്ചി തുറമുഖട്രസ്റ്റും വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലിലെ ഡിപി വേള്‍ഡ് കരാറിലെ അപാകതകളും പരിഹാരങ്ങള്‍ക്കുമായി ശക്തമായ പ്രക്ഷോഭത്തിന് സേവ് കൊച്ചിന് പോര്‍ട്ട് ജനകീയ കമ്മറ്റി തയ്യാറെടുക്കുന്നു.
വല്ലാര്‍പാടം ഡിപിവേള്ഡിലേക്ക് വന്‍ ബഹുജന മാര്‍ച്ചും കണ്‍വെന്‍ഷനും നടത്തുക, കരാര്‍ പ്രശ്നപരിഹാരത്തിന് ഓപ്പറേറ്ററെ ബാധ്യസ്ഥനാക്കുക, കൊച്ചി തുറമുഖ ട്രസ്റ്റ് പ്രതിസന്ധി കേന്ദ്രബജറ്റിനായി കൂടുന്ന എംപിമാരുടെ യോഗത്തില്‍ വിഷയമാക്കുക, സെക്രട്ടറിയേറ്റ്, പാര്‍ലമെന്റ് മാര്‍ച്ചുകള്‍ നടത്തുക തുടങ്ങി വിവിധതലത്തിലുള്ള ഇടപെടലുകളും സമരങ്ങളും നടത്തിക്കൊണ്ടുള്ള മൂന്നാംഘട്ട പ്രക്ഷോഭത്തിന് ജനകീയ കമ്മറ്റിയോഗം തീരുമാനിച്ചു.
കൊച്ചി തുറമുഖത്ത് നടക്കുന്ന നിരാഹാരസമരം ഒരുവര്‍ഷം പിന്നിട്ടിട്ടും ഭരണകേന്ദ്രങ്ങള്‍ പ്രതിസന്ധി പരിഹാരത്തിന് തയ്യാറായിട്ടില്ലെന്നും അനുകൂലമായ രാഷ്ട്രീയ തീരുമാനത്തിന് ട്രേഡ് യൂണിയനുകള്‍ ബഹുജന സംഘടന പങ്കാളിത്തം ഉറപ്പാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മുന്‍ എംപി എ. സി. ജോസ്, കെ. ചന്ദ്രന്‍പിള്ള, തമ്പാന് തോമസ്, പി. എം. മുഹമ്മദ് ഹനീഫ്, സി. ഡി. നന്ദകുമാര്‍, കെ. ജെ. ആന്റണി, നാസര്‍ എന്നിവര്‍ സംസാരിച്ചു. എ. സി. ജോസ് ചെയര്‍മാനും കെ. ചന്ദ്രന്‍പിള്ള ജനറല്‍ കണ്‍വീനറുമായുള്ള ജനകീയ സമിതിയും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: