കോതമംഗലം: ശബരിപാതയോട് സംസ്ഥാനസര്‍ക്കാര്‍ അ നുകൂലനിലപാട് സ്വീകരിക്കണമെന്നും ഭൂമി വിട്ടുനല്കിയവരു ടെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും ശബരി റെയില്‍ വേ ആക്ഷന്‍കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി.
ശബരി പാതയുടെ നിര്മ്മാ ണ ചെലവിന്റെ 50ശതമാനം സം സ്ഥാന സര്‍ക്കാര്‍ വഹിക്കണമെ ന്ന കേന്ദ്രസര്‍ക്കാരിന്റെ ആവ ശ്യം കേരളം തള്ളുകയും, അതേസമയം നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുടെ നിര്‍മ്മാണ ചെലവി ന്റെ പകുതി വഹിക്കാന്‍ സം സ്ഥാന സര്‍ക്കാര്‍ തയ്യാറാണെ ന്നും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
നഞ്ചന്‍കോട്-നിലമ്പൂര്‍ പാ തയുടെ നിര്‍മ്മാണ ചെലവ് 4266കോടിയിലധികമാണ്. എ ന്നാല് ശബരിപാതയുടേത് കേവ ലം 1500കോടിമാത്രമാണ്. ഇത് കേരളസര്‍ക്കാരിന്റെ ഇരട്ടതാപ്പ് നയമാണ്.
വര്‍ഷംതോറും ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് തീ ര്ത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആരംഭിച്ച ശബരിപാതയോട് ഒരു തരത്തിലുമുള്ള എതിര്‍പ്പ് ഒരിടത്തുമുണ്ടായിട്ടില്ലെന്ന് മാത്രമല്ല, പാത കടന്നുപോകുന്ന എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആക്ഷ ന് കൗണ്‍സിലുകളും ശബരിപാ ത ഉടന്‍ യാഥാര്ത്ഥ്യമാക്കണമെ ന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികള്‍ നടത്തിവരികയുമാണ്. നിര്‍ഭാഗ്യവശാല്‍ സംസ്ഥാന സ ര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
ശബരിപാതയ്ക്കായി സ്ഥ ലം വിട്ടുനല്‍കിയവരുടെ ദുരിതം അവസാനിപ്പിക്കുന്നതിനായി ഈ വര്‍ഷം തന്നെ ജില്ലയിലെ മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആക്ഷന്‍ കൗണ് സില് ആവശ്യപ്പെട്ടു. കണ്‍വീന ര്‍ ഗോപാലന് വെണ്ടുവഴി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: