കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 സ്മാര്‍ട്ട് സിറ്റികളിലൊന്ന് കൊച്ചിയായിരിക്കുമെന്നു നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി. കേരളത്തിലെ ഏഴു നഗരങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുരുക്കപ്പട്ടികയില്‍ പെടുത്തിയിട്ടുളളത്. ഇതില്‍ പ്രമുഖ സ്ഥാനമാണ് കൊച്ചിക്കെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ മണപ്പാട്ടിപ്പറമ്പിനു സമീപത്ത് ജിസിഡിഎ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അഞ്ചു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുന്ന പാലത്തിന് 1.40 കോടി രൂപ ചെലവാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ പറഞ്ഞു. 2001 ല്‍ നിര്‍മിച്ച കലൂര്‍ മാര്‍ക്കറ്റ് നവീകരണവും ഇതോടൊപ്പം ലക്ഷ്യമിടുന്നുണ്ട്. കനാലിന്റെ ഇരുഭാഗത്തു കൂടിയുമുളള റോഡും ഗതാഗത യോഗ്യമാക്കുന്നതോടെ നഗര ഗതാഗതത്തില്‍ അല്പം ആശ്വാസം വടക്കന്‍ മേഖലയില്‍ നിന്നുളളവര്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മേയര്‍ ടോണി ചമ്മണി, എംഎല്‍എ മാരായ ഹൈബി ഈഡന്, ബെന്നി ബഹ്നാന്, ഭരണ സമതിയംഗം അക്ബര്‍ ബാദുഷ, കൗണ്‍സിലര്‍ ഗ്രേസി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ആര്. ലാലു സ്വാഗതവും സൂപ്രണ്ടിങ് എഞ്ചിനീയര്‍ ജോസഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: