കരുനാഗപ്പള്ളി: കേരളത്തിലെ തെങ്ങ് കര്‍ഷകര്‍ക്ക് പുത്തനുണര്‍വ് നല്‍കികൊണ്ട് നാളീകേരത്തിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കേര ഗ്രാമപദ്ധതിക്ക് തുടക്കമായി.
ജൈവകൃഷി രീതിക്ക് ഊന്നല്‍ നല്കി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി കൃഷിവകുപ്പ് നടപ്പിലാക്കുന്ന നൂതനപദ്ധതിയാണ് കേരഗ്രാമം. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ മാത്രമാണ് കേരഗ്രാമപദ്ധതി നടപ്പിലാക്കുന്നത്.
കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരെയും ഒരു കുടക്കീഴില് ഒരു ഗ്രാമമായി കണ്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സി.ദിവാകരന് എംഎല്‍എ നിര്‍വഹിച്ചു.
ഉല്പാദനവര്ധനവിനായി ജൈവവളവും ജീവാണുവളവും നല്‍കും. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് കമ്പോസ്റ്റുവളം നിമ്മിക്കുന്നതിനുമായി 10 യൂണിറ്റ് സ്ഥാപിച്ചു തെങ്ങുകയറ്റക്കാര്‍ക്ക് പ്രോത്സാഹനം നല്‍കും. 20 തൊഴിലാളികള്‍ക്ക് സൗജന്യമായി തെങ്ങുകയറ്റം യന്ത്രം നല്കി.
നല്ല തെങ്ങിന് തൈകള്‍ നിര്‍മ്മിക്കുന്നതിനായി നഴ്സറികള്‍ സ്ഥാപിക്കുന്നതിനും കളമാറ്റി ജൈവവളം നല്‍കുന്നതിനായി ഒരു തെങ്ങിന് 30 രൂപ വെച്ചും ജലസംരക്ഷണത്തിന് തൊണ്ട് അടുക്കുന്നതിന് 50 രൂപ ക്രമത്തിലും നല്‍കും. എല്ലാംകൂടി ഒരു കോടി അന്പത്തിയൊന്നില്പരം രൂപ പദ്ധതിക്കായി ചിലവഴിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ വി.ആര്.ബിനേഷ് പദ്ധതി അവതരിപ്പിച്ചു. പി.അനിത, ആര്.കെ.ദീപ, രവീന്ദ്രന്‍പിള്ള, അനില്‍ വാഴപ്പള്ളി, സദാനന്ദന്, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: