പുനലൂര്‍: ജനമൈത്രി പോലീസിന്റെയും പുനലൂര്‍ എസ്എന്‍ കോളേജിന്റെയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും പുനലൂര്‍ എച്ച്എസ്എസ് സൗഹൃദ ക്ലബിന്റെയും നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണക്ലാസും കൗണ്‍സിലിങും ശ്രദ്ധേയമായി.
പുനലൂര്‍ എസ്എന്‍ കോളേജ് ആഡിറ്റോറിയത്തില്‍ വച്ചു നടന്ന കൗണ്‍സിലിങ് ക്ലാസിന്റെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബി.സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുനലൂര്‍ അസി.പോലീസ് സൂപ്രണ്ട് ഡോ.ജെ.ഹിമേന്ദ്രനാഥ് നിര്‍വഹിച്ചു. കോട്ടയം സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍ അഡ്വ.ജയസൂര്യന്‍ ക്ലാസുകള്‍ നയിച്ചു.
ജനമൈത്രി സിആര്‍ഒ എസ്.ശശിധരന് സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അസി.പ്രൊഫ.മഹേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പുനലൂര്‍ രാജാരോഹിണി ആഡിറ്റോറിയത്തില്‍ വച്ച് കൗണ്‍സിലിങ് ക്ലാസും നടന്നു. പരിപാടികളില്‍ നൂറുകണക്കിന് കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു.
കുട്ടികള്‍ക്കുണ്ടാകുന്ന പരീക്ഷാഭയം, മനസിനെ എങ്ങനെ ഏകാഗ്രമാക്കാം, ആത്മവിശ്വാസം എങ്ങനെ നേടിയെടുക്കാം എന്നുള്ള കുട്ടികളുടെ ചോദ്യങ്ങളും അതിന്റെ മറുപടിയുമായി നടന്ന സംവാദം കുട്ടികള്‍ക്ക് ഏറെ ഫലപ്രദമായെന്നും സംഘാടകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: