ചാത്തന്നൂര്‍: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റു മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ക്വട്ടേഷന്‍ സംഘാംഗവുമായ ആദിച്ചനല്ലൂര്‍ കുണ്ടുമന്‍ മാവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ കുണ്ടുമന്അനി എന്ന് വിളിക്കുന്ന അനില്‍കുമാര്‍(33)ആണ് വെട്ടേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വരിഞ്ഞം ചാവരുകാവിലെ ഉച്ചാര മഹോത്സവത്തോട് അനുബന്ധിച്ചുള്ള കലാപരിപാടി കണ്ട് ബൈക്കില്‍ മടങ്ങും വഴിയാണ് ഇയാള്‍ക്കെതിരെ അക്രമം ഉണ്ടായത്. വരിഞ്ഞം വയലിക്കട ഏലാക്ക് സമീപം വച്ചായിരുന്നു ആക്രമണം. പതിനഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. തികച്ചും ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് എന്ന് പോലീസ്പറയുന്നു. പരിക്കുകളോടെ ആശുപത്രിയില്‍ കിടക്കുന്ന ബോട്ട് രാജേഷ്(34) ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റില്പ്പെടുത്തിയിരിക്കുന്ന ആളാണ.്
അടുത്തിടെ അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ക്ക് താമസസൗകാര്യം ഒരുക്കിയതിന്റെ പേരില്‍ ജയിലിലായിരുന്ന രാജേഷ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. നിരവധി കേസുകളില്‍ പ്രതിയാണ് കൂടെയുണ്ടായിരുന്ന സനോജ്. ഇവര്‍ മൂവരും ഒരുമിച്ചാണ് ബൈക്കില്‍ വന്നത്.
കണ്ണേറ്റയിലുള്ള സഹോദരന്റെ വീട്ടിലാണ് കുടുംബസമേതം അനില്‍കുമാര്‍ താമസിക്കുന്നത്. ഉഷയാണ് ഭാര്യ. അഭി, അഭിജിത്ത് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: