കോട്ടയം: സമീപ ഭാവിയില്‍ കേരളവും കോണ്‍ഗ്രസ് വിമുക്തമാകുമെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍. ദല്‍ഹി നിയമസഭയില്‍ പ്രവേശിക്കണമെങ്കില്‍ കോണ്‍ഗ്രസിന് സന്ദര്‍ശക പാസെടുക്കേണ്ട അവസ്ഥയാണുള്ളത്. ദീനദയാല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനോക്കാള് കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധിച്ചാതായും അദ്ദേഹം പറഞ്ഞു.
ഏകാത്മ മാനവദര്‍ശനം കാലത്തിന് അതീതമായ തത്വശാസ്ത്രമാണെന്നും, ആര്‍ഭാടരഹിതമായ ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ പൊതു പ്രവര്‍ത്തകര്‍ക്കും മാതൃകയാണ് ദീനദയാല്‍ ഉപാദ്ധ്യായെന്നും രാജഗോപാല്‍ പറഞ്ഞു. ഭാരതീയ ജനസംഘത്തെ ആദര്‍ശത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത ദാര്‍ശനികനായിരുന്നു ദീനദയാല്‍. ഏകാത്മ മാനവദര്‍ശനം ഏതു കാലത്തും ഏതൊരാള്‍ക്കും ആദര്‍ശമായി സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ മതേതരത്വം എന്നത് സാംസ്കാരികപൈതൃകമാണ്. അതിന് കോട്ടം വരുത്തുവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.ബി. രാജഗോപാല്‍, പ്രൊഫ. ബി. വിജയകുമാര്‍, കെ.എം. സന്തോഷ്കുമാര്‍, എന്‍. ഹരി, രാജന് മേടയ്ക്കല്‍, പി.കെ. രവീന്ദ്രന്, സുമാ വിജയന്, കെ.കെ. മണിലാല്‍, ടി.എ.ഹരികൃഷ്ണന്, ലിജിന്‍ലാല്‍, രമേശ് കാവിമറ്റം, കോര സി. ജോര്‍ജ്ജ്, സി.എന്‍. സുഭാഷ്, എന്‍.പി.കൃഷ്ണകുമാര്‍, പി.കെ. ബാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: