എരുമേലി: സിപിഎം പഞ്ചായത്തംഗത്തിന്റെ വാര്‍ഡിലെ ഗ്രാമസഭ പാര്ട്ടിക്കാര് തന്നെ മുടക്കിയതായി പരാതി. എരുമേലി എലിവാലിക്കര വാര്‍ഡിലാണ് സംഭവം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗ്രാമസഭയില്‍ പാര്‍ട്ടി സഖാവ് വാര്‍ഡംഗത്തിനെതിരെ തിരിഞ്ഞ് ബോധപൂര്‍വ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് സിപിഎം പഞ്ചായത്തംഗമായ ഉഷാമണിയുടെ വാര്‍ഡിലെ ഗ്രാമസഭ സഖാവ് മുടക്കുന്നതെന്നും വാര്‍ഡംഗം തന്നെ നല്കിയ പരാതിയില്‍ പറയുന്നു.
ഗ്രാമസഭയില്‍ പങ്കെടുത്ത 57പേരും ഗ്രാമസഭ തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും സഖാവിന്റെ പ്രതിഷേദം കാരണം അവസാനം ഉപേക്ഷിക്കുകയായിരുന്നു. ഗ്രാമസഭ മുടക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടി എടുക്കുമെന്ന പാര്‍ട്ടിയുടെ ഭീഷണിയെ തുടര്‍ന്ന് വാര്‍ഡിലെ ഗ്രാമസഭ വീണ്ടും നടത്താന്‍ ടൗണംഗം കെ.ആര്. അജേഷിനെ ഏര്‍പ്പെടുത്തുകയും ചെയ്തു.
സിപിഎം വനിതാ വാര്‍ഡംഗത്തിനെതിരെ ഒരു വിഭാഗം സഖാക്കളുടെ നീക്കമാണ് ഗ്രാമസഭയിലെ പ്രതിഷേധമെന്നും പാര്‍ട്ടിക്കാര്‍തന്നെ പറയുന്നു. വാര് ഡിലെ വികസന പ്രവര്‍ത്തനങ്ങളില്‍ അംഗം കടുത്ത വീഴ്ച വരുത്തുകയും അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്തതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത ഗ്രാമസഭയില്‍ കൂടുതല്‍ പ്രതിഷേധം ഉന്നയിക്കാനുള്ള നീക്കത്തിലണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: