കോട്ടയം: കോട്ടയത്തു നിന്നും ജനുവരി 20ന് എച്ച്.എസ് മൗണ്ടിലെ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഡല്‍ഹിയിലേക്ക് അയച്ച റബ്ബര്‍ മറിച്ചുവിറ്റ സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി. പ്രതി റബ്ബര്‍ ഗുജറാത്തില്‍ കൊണ്ട് പോയി മറിച്ചു വിറ്റതായി കണ്ടെത്താന്‍ സാധിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ വിനോദ് കുമാര്‍ ആണ് ലോറിയും ചരക്കുകളുമായി കടന്നുകളഞ്ഞത്. റബ്ബറുകൂടാതെ ആ ലോറിയില്‍ തന്നെ അഹമ്മദാബാദിലെ ഒരു സോപ്പ് കമ്പനിയില്‍ നിന്നും ഒരു ലോഡ് സോപ്പും ഇതോടൊപ്പം ഇയാള്‍ കടത്തിക്കൊണ്ടുപൊയിരുന്നു. ഇയാളെ അന്വേഷിച്ചു ഡല്‍ഹിക്കുപോയ പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. ലോറി ഡ്രൈവര്‍ തനിച്ചല്ല വളരെ അധികം ആള്‍ക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ലോറി ബുക്കിംഗ് ഏജന്റായ ആര്‍പ്പുക്കര സ്വദേശി ജയിംസ് ഫിലിപ്പ് വഴിയാണ് റബ്ബര്‍ ഡല്‍ഹിയിലേക്ക് കയറ്റി അയച്ചത്. എന്നാല്‍ 20 ലക്ഷത്തോളം വില വരുന്ന റബ്ബര്‍ ഡ്രൈവര്‍ ഡല്‍ഹിയില്‍ കൊണ്ടുപോവാതെ ഗുജറാത്തില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് ചെയതത്.
ഇവിടെ നിന്നും അഹമ്മദാബാദ് വഴി വന്ന ഇയാള്‍ സോപ്പ് കമ്പനിയില്‍ നിന്നും ഒരു ലോഡ് സോപ്പുമായി വാങ്കറയിലേക്ക് കടന്നു. സോപ്പ് എത്തേണ്ടടുത്ത് എത്താത്തതിനാല്‍ സോപ്പ് കമ്പനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഗുജറാത്ത്-കേരള പോലീസിന്റെ നേതൃത്വത്തില്‍ സംയുക്ത അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: