എരുമേലി: ബിലിവേഴ്സ് ചര്‍ച്ചിന്റെ മേല്‍നോട്ടത്തിലുള്ള വിവാദമായ ചെറുവള്ളി എസ്റ്റേറ്റിലെ പൂവന്‍പാറമല ക്ഷേത്രത്തില്‍ കാവടിയാഘോഷത്തിന് മാനേജ്മെന്റിന്റെ വിലക്ക്.
26ന് ആരംഭിക്കുന്ന ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിന്നുപോയ കാവടിയാട്ടം നടത്താനുള്ള ക്ഷേത്രക്കമ്മറ്റിയുടെ തീരുമാനത്തിനെതിരെയാണ് ബിലിവേഴ്സ് ചര്‍ച്ച് എസ്റ്റേറ്റ് മാനേജ്മെന്റ് വിലക്കുമായി രംഗത്തെത്തിയത്. കാലങ്ങളായി ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവങ്ങളെ സംബന്ധിച്ച് മാനേജ്മെന്റിനെ അറിയിക്കുകയെന്ന പതിവ് നടപടിയെന്ന നിലയില്‍ നല്കിയ കത്തിന് മറുപടിയായിട്ടാണ് കാവടി വിലക്കിക്കൊണ്ടുള്ള മറുപടി നോട്ടീസ് ജനറല്‍ മാനേജര്‍ ജേക്കബ്ബ് സി. ഫിലിപ്പിന്റെ പേരില്‍ നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള കാവടിയാഘോഷം തുടങ്ങുന്നത് കൊല്ലനെല്ലൂര്കാവില് നിന്നാണ്. എന്നാല്‍ വര്‍ഷങ്ങളായുള്ള പ്രകൃതി നിര്‍മ്മിതമായ കാവ് തീയിട്ട് നശിപ്പിക്കുകയും കുളം മണ്ണിട്ട് നികത്തുകയും ചെയ്തതിനെതിരെ വ്യാപകമായ പരാതി നിലനില്‍ക്കെയാണ് കാവടിയാട്ടത്തിന് വിലക്ക്.
ചെറുവള്ളിതോട്ടം പാട്ടമായി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയതടക്കം സര്‍ക്കാര്‍ വക ഭൂമി കൈവശം വച്ചിരിക്കുന്നതിനെതിരെ വിവിധ കോടതികളിലും കേസുകള്‍ നിലനില്‍ക്കെയാണ് മാനേജ്മെന്റ് വിലക്ക്. വര്‍ഷങ്ങളായി പൂജയടക്കം ഉത്സവങ്ങള്‍ നടക്കുന്ന ചെറുവള്ളിതോട്ടത്തില് നാളിതുവരെ മാനേജ്മെന്റിന്റെ ഒരാള്‍ പോലും ക്ഷേത്രഭരണ കമ്മറ്റിയില്‍ എത്തിയിട്ടില്ല. അങ്ങനെയിരിക്കെ ക്ഷേത്ര കമ്മറ്റിയുടെ പ്രസിഡന്റ് താനാണെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ മാനേജര്‍ നോട്ടീസ് നല്‍കിയതിന് പിന്നീല് ദുരൂഹതയുണ്ടെന്നും ഹിന്ദുഐക്യവേദി താലൂക്ക് കമ്മറ്റി ജനറല്‍ സെക്രട്ടറി മനോജ്. എസ് പറഞ്ഞു. ചെറുവള്ളി മാനേജ്മെന്റിന്റെ നടപടി വിവാദമായ സാഹചര്യത്തില്‍ ആഘോഷം നടത്താനും എതിര്‍പ്പുകളെ നേരിടാനും തീരുമാനിച്ചതായും കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: