മുണ്ടക്കയം: കുടിവെളള മില്ല ,പെരുവന്താനത്ത് പഞ്ചയാത്ത് പ്രസിഡന്റിനെ നാട്ടുകാര്‍ രണ്ടു മണിക്കൂര്‍ തടഞ്ഞുവെച്ചു. കുടി വെളളക്ഷാമം രൂക്ഷമായതോടെ നാട്ടുകാര്‍ സംഘടിച്ചു പെരുവന്താനം പഞ്ചായത്ത് ആഫീസിലെത്തി പ്രസിഡന്റ് ജാന്‍സി ടോമിയെ രണ്ടു മണിക്കൂര്‍ നേരം തടഞ്ഞു വെക്കുകയും ആഫീസിനുമുന്നില്‍ വെളളമില്ലാതെ അരി വറുത്തു പ്രതിഷേധിക്കുകയുമായിരുന്നു.ഇന്നലെ രാവിലെ 10.30ഓടെ ആളുകള്‍ ഹെലിബെറിയ കുടിവെളള പദ്ധതിയും പഞ്ചായത്തിന്റെ വിവിധ കുടിവെളള പദ്ധതിയും മുടങ്ങിയത് പുനസ്ഥാപിക്കണെന്നാവശ്യമുന്നയിക്കുകയായിരുന്നു.പുനസ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാതെ പിന്മാറില്ലന്ന നിലപാടില്‍ ഉറച്ചു നിന്ന നാട്ടുകാര്‍ പ്രസിഡന്റിനെ തടഞ്ഞു വെച്ചു.കൂടാതെ പഞ്ചായത്തിനു മുന്നില്‍ താത്കാലിക അടുപ്പുണ്ടാക്കി പാത്രത്തില്‍ വെളളമില്ലാതെ അരി വറുത്തും പ്രതിഷേധിച്ചു.
സര്‍ക്കാരിന്റെ ഹെലിബെറിയ കുടിവെളള പദ്ധതി,പഞ്ചായത്തിന്റെ വിവിധ കുടി വെളള പദ്ധതി എന്നിവ തകരാറിലായതോടെ ഒ.എല്‍.എച്ച്.കോളനി,കര്ണിക്കാട് എസ്.സി.കോളനി,പളളിഭാഗം,അമ്പലഭാഗം, നെടിയോരം, തുമരംമുടി, പളളി ചുവട്,നിര്‍മലഗിരി,ചുഴുപ്പ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ പതിനഞ്ചു ദിവസമായി വെളളം മുടങ്ങിയിരിക്കുന്നത്. ഇതിനിടയില്‍ പഞ്ചായത്തു പ്രസിഡന്റ് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലം എം.എല്‍.എ ഇ.എസ്.ബിജിമോള്‍ പഞ്ചായത്ത് ആഫീസിലെത്തുകയും പ്രസിഡന്റും നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നു പ്രശ്ന പരിഹാരമുണ്ടാക്കാമെന്നു അറിയിച്ചതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: