കറുകച്ചാല്‍: കറുകച്ചാല്‍ മേഖലയില്‍ അനധികൃത മണ്ണെടുപ്പ് രൂക്ഷം. മണ്ണു നിറച്ച ടിപ്പറുകളുടെ മരണപ്പാച്ചില്മൂലം വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നടന്നുപോകാന്‍ വയ്യാത്ത അവസ്ഥയാണ്. രാവിലെ 10 നു ശേഷമേ മണ്ണു നിറച്ച ടിപ്പറുകള്‍ ഓടാവു എന്ന നിര്‍ദേശം മണ്ണു മാഫിയകള്‍ പാലിക്കാറില്ല. മണ്ണു ഖനനത്തിനുളള അനുമതി റവന്യു വകുപ്പില്‍ നിന്നും മാറ്റി ജിയോളജി വകുപ്പിനു നല്‍കിയതോടെയാണ് വ്യാപകമായ മണ്ണെടുപ്പു നടക്കുന്നത്. വീടു വയ്ക്കുന്നതിനുളള അനുമതി പഞ്ചയാത്തില് നിന്നു വാങ്ങി നിശ്ചിത പരിധിയില്‍ നിന്നും മണ്ണെടുക്കാനുളള അനുമതി വാങ്ങുന്ന മാഫിയകള്‍ ഏക്കറു കണക്കിന് സ്ഥലത്തെ മലകള്‍ ഇടിച്ചു നിരപ്പാക്കി മണ്ണു കച്ചവടം നടത്തുന്നു.
റെയില്‍വേയ്ക്കും പിഡബ്ല്യുഡിക്കും എന്ന വ്യാജേന കടത്തുന്ന മണ്ണ് സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചു നല്കുകയാണ.് ലോഡിന് 500രൂപാ മുതല്‍ 600 വരെ ഉടമക്കു ലഭിക്കുബോള്‍ 2000 രൂപാ മുതല്‍ 3000 രൂപാ വരെ മണ്ണു മാഫിയക്കു ലഭിക്കുന്നു. നെടുംകുന്നം സൗത്ത്, ഇടയരിക്കപ്പുഴ, പനയമ്പാല എന്നീ സ്ഥലങ്ങളില്‍ നിന്നും നിയമം കാറ്റില്‍ പറത്തി വന്‍ തോതില്‍ മണ്ണാണു കടത്തുന്നത്. മണ്ണെടുപ്പിനെതിരെ ശക്തമായ നിലപാടെടുക്കുന്ന കറുകച്ചാല്‍ എസ്ഐ മണ്ണു മാഫിയയുടെ കണ്ണിലെ കരടാണ്. വര്‍ഷങ്ങളായി കറുകച്ചാലില്‍ കുടിവെളളമെത്താറില്ല. രൂക്ഷമായ വരള്ച്ചമൂലും കിണറുകള്‍ വറ്റി വരണ്ടു. ബന്ധപ്പെട്ട അധികാരികള്‍ ശക്തമയ നിലപാടു സ്വീകരിക്കണമെന്ന് കറുകച്ചാല്‍ നിവാസികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: