കുമരകം: കവണാറ്റിന്‍ കരയിലെ പക്ഷി സങ്കേതത്തില്‍നിന്നും പക്ഷികള്‍ കൂടുവിടുന്നു. ആവാസവ്യവസ്ഥയിലെ സുരക്ഷിതമില്ലായ്മയാണ് ഇവിടെനിന്നും കൂടുതല്‍ സുരക്ഷിത മേഖലകള്‍തേടി പോകാന്‍ പക്ഷികളെ പ്രേരിപ്പിക്കുന്നത്. വിനോദസഞ്ചാരികളായി എത്തുന്നവരില്‍ പലരും ഇവയുടെ ആവാസകേന്ദ്രങ്ങളിലേക്ക് കല്ലെറിയുകയും അവയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുകയാണ്.
1827-1877 കാലഘട്ടത്തില്‍ അന്നത്തെ രാജാവ് ആല്‍ഫ്രഡ് ജോര്‍ജ്ജ് ബേക്കറിനു പതിച്ചു നല്കിയ കായല്‍ നികത്തിയതില്‍ 10 ഏക്കര്‍ ഭൂവിഭാഗം പക്ഷിസ്നേഹിയായ അദ്ദേഹം പക്ഷികളുടെ ആവാസ വ്യവസ്ഥക്ക് ഉതകുംവിധം മാറ്റിവെച്ചു. ആ ചതുപ്പുനിലവും കണ്ടല്‍കാടുകളും നാട്ടില്നിന്നെന്നപോലെ അയ്യായിരവും ആറായിരവും കിലോമീറ്റര്‍ പറന്ന് ദേശാടനപക്ഷികളും ഈ പക്ഷി സങ്കേതത്തിലെത്തി. ഇവിടെ പ്രജനനം നടത്താന്‍ അവയ്ക്ക് സുരക്ഷിതയിടങ്ങളായി മാറി. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം അവശേഷിച്ച ബേക്കര്‍ കുടുംബവും തന്റെ ബംഗ്ലാവും വസ്തുക്കളും പക്ഷി സങ്കേതവും സര്‍ക്കാരിലേക്ക് നല്കി ഇംഗ്ലണ്ടിലേക്കു പോയി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കുമരകം ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറുകയും കവണാറ്റിന്‍കരയിലെ പക്ഷി സങ്കേതം ലോകത്തെതന്നെ പക്ഷിസങ്കേതങ്ങളില്‍ വിസ്തൃതിയില്‍ ആറാം സ്ഥാനം വഹിക്കുകയും ചെയ്തു. ഇന്ന് ഈ പക്ഷി സങ്കേതം കെറ്റിഡിസിയുടെ കീഴിലാണ്.
ഇരുനൂറിലധികം ഇനം പക്ഷികള്‍ ഇവിടെ വന്നെത്തിയിരുന്നു. അവയില്‍ താമരക്കോഴികളും വര്ണ്ണക്കൊറ്റികളും നൈജീരിയന്‍ പക്ഷികളുമൊക്കെ ഉള്‍പ്പെട്ടിരുന്നു. പ്രജനനമാസങ്ങളായ ഫെബ്രുവരി ജൂലൈ മാസങ്ങളില്‍ പക്ഷിസങ്കേതം ദേശാടനപ്പക്ഷികളെക്കൊണ്ട് നിറഞ്ഞിരുന്നു. കെറ്റിഡിസിയുടെ അശ്രദ്ധയും പക്ഷികളുടെ ആവാസവ്യവസ്ഥക്കനുസരിച്ച് കാര്യങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതും പക്ഷികളുടെ വരവ് കുറഞ്ഞു. പക്ഷിശാസ്ത്രജ്ഞരുടെയും പക്ഷി നിരീക്ഷകരുടെയും കണ്ടെത്തലില്‍ എണ്‍പത്തിയെട്ടിനം പക്ഷികള്‍ മാത്രമാണ് സങ്കേതത്തിലുള്ളത്. പാമ്പിന്റെ ആകൃതിയില്‍ കഴുത്തുനീണ്ട ഡാക്ടര് എന്നറിയപ്പെടുന്ന സ്നേക്ക് ബേഡും നീര്‍കാക്ക, പാതിരാക്കൊക്ക്, പലയിനത്തില്‍പ്പെട്ട കൊക്കുകള്‍ എന്നിങ്ങനെയുള്ളയിനങ്ങളാണ് ഇവിടെയുള്ളത്. വിദേശികളില്‍നിന്നും പക്ഷിസങ്കേതത്തിലേക്ക് കടക്കാന്‍ ഫീസിനത്തില്‍ 150 രൂപയും സ്വദേശികളില്‍ നിന്നും 50 രൂപയും ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: