കടുത്തുരുത്തി: മുണ്ടാര്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സജീവം. ഇന്നലെ ഇവിടെ കഞ്ചാവ് വാങ്ങാനെത്തിയ അഞ്ചോളം പേരെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. കാരാപ്പുഴ സ്വദേശി വിനോദ് (43), അയ്മനം സ്വദേശി ജോബി സെബാസ്റ്റ്യന്‍ (32), ആര്‍പ്പൂക്കര സ്വദേശി ജയിംസ്മോന്‍ ജേക്കബ് (20), അയ്മനം സ്വദേശി വിനീത് (45), തിരുവല്ല സ്വദേശി അമ്പിളിക്കുട്ടന് (25) എന്നിവരാണ് പോലീസ് പിടിയിലായത്.
കഞ്ചാവിനായി ഓട്ടോറിക്ഷയില്‍ എത്തിയ ഇവരെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കമ്പിവടിയും മറ്റ് മാരകായുധങ്ങളുമായി നാട്ടുകാരെ അക്രമിക്കാന്‍ മുതിര്‍ന്നതായും പരാതിയുണ്ട്. കടുത്തുരുത്തി പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവച്ച ഇവരെ പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കല്ലറ, മുണ്ടാര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഏറെ നാളായി കഞ്ചാവ് മയക്കുമരുന്നു കച്ചവടവും വ്യാപകമാണ്. തലയോലപ്പറമ്പ് കോളേജ്, സിഎംഎസ് കോളേജ്, കുറവിലങ്ങാട് കോളേജ് തുടങ്ങിയ ഇടങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യവച്ചാണ് ലക്ഷ്യംവച്ചാണ് ലഹരിമരുന്ന് വില്പന സംഘം താവളമടിക്കുന്നത്.
തമിഴ്നാട്, കട്ടപ്പന എന്നിവിടങ്ങളില്‍നിന്നാണ് ഇവിടെ കഞ്ചാവ് എത്തുന്നത്. ഇവിടെനിന്നും എത്തു കഞ്ചാവ് എഴുമാന്തുരുത്തിലുള്ള മൊത്ത കച്ചവടക്കാരനാണ് മറ്റിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: