മാവേലിക്കര: പീഡനത്തിനെതിരെ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യുവതി സിഐ ഓഫീസിനു മുന്പില് കുത്തിയിരുന്ന് പ്രതിഷേധിച്ചു. നൂറനാട് പാറ്റൂര്‍ സ്വദേശിനിയായ പത്തൊമ്പതുകാരിയാണ് സമീപവാസിയായ മധ്യവയ്സ്ക്കനെതിരെ സമരം നടത്തിയത്. പീഡനം ആരോപിച്ച് യുവതി ഏഴുമാസം മുന്‍പ് നൂറനാട് പോലീസിലും മാവേലിക്കര സിഐയ്ക്കും പരാതി നല്‍കിയിരുന്നു. പിന്നീട് യുവതി കോടതിയെയും സമീപിച്ചു.
വിദേശത്തായിരുന്ന ആരോപണ വിധേയന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇക്കാര്യം പോലീസില്‍ അറിയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരവുമായി എത്തിയതെന്ന് യുവതി പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അതിനാല്‍ വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന് മാവേലിക്കര സിഐ: ജോസ് മാത്യു അറിയിച്ചതിനെ തുടര്‍ന്ന് വൈകിട്ട് നാലോടെയാണ് യുവതി സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: