മാന്നാര്‍: മദ്ധ്യസ്ഥതയ്ക്ക് എത്തിയ യുവാവ് അടിയേറ്റ് മരിച്ചസംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി പോലീസ് പിടിയിലായി. പള്ളിപ്പാട് ചത്തേരില് വടക്കേതില്‍ അനില്‍കുമാറി (അനി-34)നെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി തൃപ്പെരുന്തറ ഇഞ്ചിക്കത്തറ കോളനിയില്‍ രാജന് (52), ആറാം പ്രതി തൃപ്പെരുന്തറ ചെറുകരയില്‍ അശോകന് (44)എന്നിവരെയാണ് മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മാന്നാര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പറയങ്കേരി ഇഞ്ചക്കത്തറ കോളനിയില്‍ രാജപ്പന് (63), സഹോദരന് കൊച്ചുമോന് (60), മനോജ്(40) എന്നിവരെയാണ് പോലീസ് നേരത്തെ അറസറ്റ് ചെയ്തിരുന്നത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞ ഡിസംബര്‍ 29ന് രാത്രിയിലാണ് കൊലപാതകം നടന്നത്.
പറയങ്കേരി വടക്ക് ഭാഗത്തായി കെപിഎംഎസിന്റെ 10 സെന്റ് വസ്തുവില്‍ കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കാനായി മദ്ധ്യസ്ഥനായി എത്തിയ അനിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വാക്കേറ്റവും തുടര്‍ന്ന് കൈയാകളിയുമുണ്ടായി. ഇതിനിടെയാണ് കമ്പി വടിക്ക് തലയ്ക്ക് അടിയേറ്റ് അനി മരിച്ചത്. ആഞ്ചാം പ്രതി ഇ.ടി. കുട്ടപ്പനാണ് ഇനി പിടിയിലാകുവാനുള്ളതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: