ആലുവ: ആലുവ ശിവരാത്രിക്കുള്ള ഒരുക്കങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം. പി. ഗോവിന്ദന്‍നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പത്ത് ലക്ഷത്തോളംപേരാണ് ബലി അര്‍പ്പിക്കാനായി മണപ്പുറത്തെത്തുന്നത്. 200 ബലിത്തറകളിലായി ഒരേസമയം 1200 പേര്‍ക്ക് തര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. സുരക്ഷ ഒരുക്കുന്നതിന് കൂടുതല്‍ പോലീസിനെ നിയോഗിക്കും. മണപ്പുറത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.
മഫ്ടിയില് വനിതാപോലീസിനെയും നിയോഗിക്കും. നേവിയുടെ ലൈഫ്ഗാര്‍ഡിന്റെ സേവനം ഉറപ്പാക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെടും. 16,17 തീയതികളിലും സ്കൂബ ടീം ഉള്‍പ്പെടെ ഫയര്‍ഫോഴ്സിന്റെ സേവനമുണ്ടാകും.
പോലീസിന്റെയും താല്‍ക്കാലിക ഓഫീസുകള്‍ മണപ്പുറത്ത് പ്രവര്‍ത്തിക്കും. 17ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 18ന് ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിലെയും പരിസരത്തെയും മദ്യഷാപ്പുകള്‍ അടച്ചിടുന്നതിന് നടപടികള്‍ സ്വീകരിച്ചതായി എക്സൈസ് ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
കെഎസ്ആര്‍ടിസിയില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും. മണപ്പുറം സ്റ്റാന്റിന് സമീപം വണ്‍വെ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
മണപ്പുറത്തേക്കുള്ള ബസുകള്‍ക്ക് എത്താനും പുറത്തേക്ക് പോകാനും രണ്ട് വഴികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു. മണപ്പുറം വൈദ്യുതീകരണത്തിന്റെ 70 ശതമാനം ജോലികളും പൂര്‍ത്തിയായതായി കെഎസ്ഇബി അറിയിച്ചു. ക്ഷേത്രത്തിന് പുറത്തേക്ക് ഭക്തജന ക്യൂ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നടപ്പന്തല്‍ നിര്‍മ്മിക്കണമെന്ന് മണപ്പുറം ക്ഷേത്രം ഉപദേശകസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, സെക്രട്ടറി പി.ആര്. ബാലചന്ദ്രന്‍നായര്‍, ചീഫ് എന്‍ജിനീയര്‍ പി. സി. ജോളി ഉല്ലാസ്, വിവിധ വകുപ്പ് മേധാവികളായ നിസകുമാര്, സജിത്ത്കുമാര്‍, പി. ഐ. ഫൈസല്‍, പി. ശശിധരന്, പി. മുരളീധരന്, ലിനി ഫ്രാന്‍സിസ്, സി. പി. കൃഷ്ണന്, പി. ആര്. രവീന്ദ്രനാഥന്‍നായര്‍, കെ. പി. മധുസൂദനന്, കെ. പി. അരവിന്ദാക്ഷന്, എന്‍. അനില്‍കുമാര്‍, കെ. പി. സരള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: