Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം: 1195 പേരുകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 10:41 pm IST
in India

ന്യൂദല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്കില്‍ രഹസ്യനിക്ഷേപമുള്ള ഒരുലക്ഷത്തോളം പേരുടെ വിവരങ്ങള്‍ അന്താരാഷ്‌ട്ര പത്രപ്രവര്‍ത്തക സംഘം പുറത്തുവിട്ടു. 2006-2007 വര്‍ഷം സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്ന, 200 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പേരുകളാണ് പുറത്തുവന്നിട്ടുള്ളത്. പട്ടികയിലുള്ളവരെല്ലാം കള്ളപ്പണക്കാരാണെന്ന് പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം 1195 ഭാരതീയരുടെ പേരുകളാണ് ഇടംപിടിച്ചിട്ടുള്ളത്. അക്കൂട്ടത്തില്‍ മലയാളികളുമുണ്ട്. കണ്ണൂര്‍ സ്വദേശി ആനി മെനൗഡ്. 84 കാരിയായ ഇവര്‍ സ്‌റ്റെനോഗ്രാഫറായിരുന്നു. ആനി ഏതോ പ്രമുഖന്റെ ബിനാമിയായിരുന്നേക്കാമെന്ന് കരുതപ്പെടുന്നു. ഒരു ലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ആനിയുടെ പേരിലുള്ളത്. ദുബായിയില്‍ നിന്നാണ് ഇവര്‍ സ്വിസ്ബാങ്കില്‍ അക്കൗണ്ട് തുറന്നത്.

കോണ്‍ഗ്രസ് നേതാവും യുപിഎ സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന പ്രണീത് കൗര്‍, മുന്‍ കോണ്‍ഗ്രസ് എംപി അനു ഠണ്ഡന്‍, കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ ഭാര്യ നീലം നാരായണ്‍ റാണെ, മകന്‍ നീലേഷ് റാണെ, മഹാരാഷ്‌ട്രയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന വസന്ത് സാഠെയുടെ കുടുംബാംഗങ്ങള്‍, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ എന്നിവരാണ് പട്ടികയിലുള്ള ചില പ്രമുഖര്‍. ഇവരുടെ നിക്ഷേപകകണക്ക് ലഭിച്ചിട്ടില്ല.

റിലയന്‍സ് ഉടമകളായ അനില്‍ അംബാനി, മുകേഷ് അംബാനി എന്നിവര്‍ പട്ടികയിലെ വ്യവസായ പ്രമുഖര്‍. ഇവര്‍ക്ക് രണ്ടുപേര്‍ക്കും 164.92 കോടി രൂപ വീതം നിക്ഷേപമുണ്ട്. പ്രമുഖ ബിസിനസുകാരായ നരേഷ് കുമാര്‍ ഗോയല്‍ (116 കോടി) ആനന്ദ് ചന്ദ് ബര്‍മന്‍(77.5 കോടി), മനു ഛബ്രിയ (874 കോടി), മഹേഷ് തരാനി (251.7 കോടി), എമ്മാര്‍ എം.ജി.എഫ് ഉടമ ശ്രാവണ്‍ ഗുപ്ത (209.56 കോടി) മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എസ്.എം. നന്ദ (14.2 കോടി) യശോവര്‍ദ്ധന്‍ ബിര്‍ള, റഹേജാ ഗ്രൂപ്പുടമ ചന്ദ്രു റഹേജ തുടങ്ങിയവരും പട്ടികയിലുണ്ട്. കോട്ടയം സ്വദേശിയ്‌ക്ക് കള്ളപ്പണമുള്ളതായും (പട്ടികയില്‍ പേര് ഇല്ല) റിപ്പോര്‍ട്ടിലുണ്ട്.

നിക്ഷേപകരില്‍ നൂറോളം പേര്‍ വിദേശങ്ങളില്‍ സ്ഥിരതാമസമാക്കിയ ഭാരതീയരാണ്. 1195 പേരുടേയും അക്കൗണ്ടുകളിലായി 25,420 കോടി രൂപയാണുള്ളത്. ഫ്രഞ്ച് അധികൃതര്‍ നേരത്തെ 628 പേരുകള്‍ ഭാരതസര്‍ക്കാരിന് കൈമാറിയിരുന്നു. അവയും ഇപ്പോള്‍ ലഭിച്ച 1195 പേരുടെ കൂട്ടത്തിലുണ്ട്. 1195 പേരുകളാണ് ലഭിച്ചതെന്നും ഇവയില്‍ പലതും നേരത്തെയുള്ള പട്ടികയില്‍ ഉണ്ടായിരുന്നതാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പുതിയ പേരുകളുടെ നിജസ്ഥിതി അന്വേഷിച്ചു തുടങ്ങി. 60 പേരുടെ കള്ളപ്പണം കണ്ടെത്താനുള്ള നിയമനടപടികള്‍ തുടങ്ങിയിട്ടുമുണ്ട്, അദ്ദേഹം അറിയിച്ചു.

ആദായനികുതി അധികൃതര്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ പട്ടികയിലുള്ള 60 പേര്‍ക്ക് കള്ളപ്പണം ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവരുടെ അക്കൗണ്ടിലുള്ള മൊത്തം തുക 1500 മുതല്‍ 1600 കോടി രൂപവരെ വരും, ജെയ്റ്റ്‌ലി വെളിപ്പെടുത്തി. കള്ളപ്പണം കണ്ടെത്താനുള്ള തീവ്രശ്രമമാണ് കഴിഞ്ഞ ആറേഴു മാസമായി സര്‍ക്കാര്‍ നടത്തുന്നത്. ഈ 60 പേര്‍ക്കെതിരെ ആദായനികുതിക്കേസുകളുണ്ട്. ഇതുകൂടാതെ 350 അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

കള്ളപ്പണമുള്ള കൂടുതല്‍പേരെ കണ്ടെത്താന്‍ റവന്യൂ അധികൃതര്‍ വിദേശ ബാങ്കുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

പുതിയ വിവരങ്ങള്‍കൂടി ലഭിച്ചതോടെ കള്ളപ്പണക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിപുലമാകും. മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം കള്ളപ്പണം കണ്ടെത്താന്‍ കമ്മീഷനെ നിയമിച്ചിരുന്നു.

പുതിയ പട്ടിക പ്രകാരം മൊത്തം 10,000 കോടി അമേരിക്കന്‍ ഡോളറാണ് സ്വിസ് ബാങ്കിലെ നിക്ഷേപം. ഒരു രാജ്യവുമായും ബന്ധമില്ലാതെയുള്ള 19,000 നിക്ഷേപകരുമുണ്ട് പട്ടികയില്‍.

എച്ച്എസ്ബിസിയിലെ ആകെ നിക്ഷേപത്തുക കണക്കിലെടുത്താല്‍, പട്ടികയില്‍ ഒന്നാമത് സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ (11235 അക്കൗണ്ടുകള്‍) തന്നെ. പതിനെട്ടാമതാണ് ഭാരതം. സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ക്കെല്ലാം കൂടി 3120 കോടി ഡോളര്‍ നിക്ഷേപമുണ്ട്. ബ്രിട്ടനാണ് രണ്ടാമത്. വെനസ്വേല, അമേരിക്ക, ഫ്രാന്‍സ് എന്നിവ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍.

അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന മുന്‍ എച്ച്എസ്ബിസി ഉദ്യോഗസ്ഥന്‍ ഹെര്‍വ്വേ ഫല്‍സിയാനിയുടെ ശേഖരത്തില്‍ നിന്നാണ് പത്രപ്രവര്‍ത്തകര്‍ പുതിയ പട്ടികയും തയ്യാറാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

പുതിയ വാര്‍ത്തകള്‍

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.