പാലാ: നഗരത്തിലെ ഓട്ടോ പെര്‍മിറ്റ് സമ്പ്രദായം അട്ടിമറിക്കാനുള്ള സിപിഐഎമ്മിന്റെ നീക്കത്തിനെതിരെ അനിശ്ചിതകാല പണിമുടക്കു നടത്തുവാന്‍ സംയുക്തട്രേഡ്യൂണിയന്‍ തീരുമാനിച്ചു. പാലായില്‍ പെര്‍മിറ്റ് സമ്പ്രദായം നടപ്പിലാക്കിയിട്ട് ഒരു വര്‍ഷമായി.
പെര്‍മിറ്റുകള്‍ അനുവദിക്കുവാനുള്ള നിബന്ധനപ്രകാരം സ്റ്റാന്റിലെ എല്ലാ അംഗങ്ങളുടെയും അനുവാദം ആവശ്യമാണ്. എന്നാല്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി സിപിഎമ്മിന്റെ നേതൃത്വത്തില്‍ പെര്‍മിറ്റില്ലാത്ത ആളെ ബലമായി കൊട്ടാരമറ്റം ഓട്ടോസ്റ്റാന്റില്‍ കയറ്റുവാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്.
സ്റ്റാന്റിലുള്ളവര്‍ അംഗീകരിക്കാത്തതിനാല്‍ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ട്രേഡ്യൂണിയനുകളും കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ കൂടിയ ഓട്ടോ കമ്മറ്റി അയാളുടെ അപേക്ഷ നിരസിച്ചു. പെര്‍മിറ്റ് സമ്പ്രദായത്തെ വെല്ലുവിളിച്ച് തല്പരകക്ഷികളെ ബലമായി കയറ്റി ഓടിക്കാന്‍ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നു. പാലാ നഗരത്തിലെ പെര്‍മിറ്റ് സമ്പ്രദായം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് സംയുക്തട്രേഡ് യൂണിയന് നേതാക്കളായ എം.എസ്. ഹരികുമാര്‍, സാബു വര്‍ഗ്ഗീസ്, കെ.ജി. ഗോപകുമാര്‍ (ബിഎംഎസ്), ജോസുകുട്ടി പൂവേലില്‍, വിന്‍സെന്റ് തൈമുറി (കെടിയുസി), പി.സി. തോമസ്, മനോജി വി.റ്റി, രാജന് കൊല്ലംപറമ്പില്‍ (ഐഎന്‍ടിയുസി), സിബി, ജോര്‍ജ്ജ് (എഐറ്റിയുസി) എന്നിവര്‍ അറിയിച്ചു. യോഗത്തില്‍ റ്റി.ജി. മായാമോഹന്‍, വി.ജി. വിജയന്, ബിജി എം.സി, എ.റ്റി. ബിനോയി, കെ. ബിജുമോന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: