തത്ര സുപ്തംസവിജ്ഞായ ധുന്ധുകാരീസ്വബാന്ധവം
നിശീഥേദര്‍ശയാമാസമഹാരൗദ്രതരം വപുഃ
സകൃ•േഷഃ സകൃദ്ധസ്തീ സകൃച്ച മഹിഷോളഭവത്
സകൃദിന്ദ്രഃ സകൃച്ചാഗ്നിഃ പുനശ്ച പുരുഷോളഭവത്
വൈപരീത്യമിദംദൃഷ്ട്വാഗോകര്‍ണ്ണോധൈര്യസംയുതഃ
അയംദുര്‍ഗ്ഗതികഃകോളപി നിശ്ചിത്യാഥതമബ്രവീത്
തന്റെ ബന്ധുവായ ഗോകര്‍ണ്ണന്‍ അവിടെകിടക്കുന്നതറിഞ്ഞ് പാതിരാവില്‍ ധുന്ധുകാരിഅതിഭയങ്കരരൂപത്തോടെഗോകര്‍ണ്ണന്റെ മുമ്പില്‍ ആവിര്‍ഭവിച്ചു. ചിലപ്പോള്‍ആടായും, ചിലപ്പോള്‍ ആനയായും, ചിലപ്പോള്‍ പോത്തായും, ചിലപ്പോള്‍ ഇന്ദ്രനായും, ചിലപ്പോള്‍അഗ്നിയായും, ചിലപ്പോള്‍ മനുഷ്യാകൃതിയായുംമാറുന്ന ധുന്ധുകാരിയുടെ പരാക്രമംകണ്ടിട്ട് ധീരനായ ഗോകര്‍ണ്ണന്‍ ‘ഇവന്‍ ഏതോദുര്‍ഗ്ഗതിക്കാരനാണ്’ എന്നു മനസ്സിലാക്കി അവനോടുചോദിച്ചു.
ഗോകര്‍ണ്ണ ഉവാച
കസ്ത്വമുഗ്രതേരാ രാത്രൗകുതോയാതോദശാമിമാം
കിംവാപ്രേതഃ പിശാചോവാ രാക്ഷസോളസീതിശംസ നഃ
ഗോകര്‍ണ്ണന്‍ ചോദിച്ചു: രാത്രിയില്‍ സഞ്ചരിക്കുന്ന ഉഗ്രരൂപിയായ നീ ആരാണ്? നീയെങ്ങിനെ ഈ അവസ്ഥയിലായി? നീ പ്രേതമോ? പിശാചോ? രാക്ഷസനോ?
ഏവം പൃഷ്ടസ്തദാതേന രുരോദോച്ചൈഃ പുനഃ പുനഃ
അശക്തോവചനോച്ചാരേസംജ്ഞാമാത്രംചകാര ഹ
തതോളഞ്ജലൗ ജലം കൃത്വാഗോകര്‍ണ്ണസ്തമുദൈരയത്
തത്‌സേകഹതപാപോളസൗ പ്രവക്തുമുപചക്രമേ
കുമാരന്‍ പറഞ്ഞു: ഗോകര്‍ണ്ണന്റെചോദ്യംകേട്ട് അവന്‍ വീണ്ടുംവീണ്ടുംവാവിട്ടുകരഞ്ഞു. വാക്കുകള്‍ ഉച്ചരിക്കുവാന്‍ അശക്തനാകയാല്‍ആംഗ്യങ്ങള്‍ മാത്രംകാണിച്ചു. ഇതു കണ്ട് ഗോകര്‍ണ്ണന്‍ കൈകളില്‍ജലമെടുത്ത്അവന്റെശരീരത്തില്‍തളിച്ചു. അതോടെ പാപം നീങ്ങിയ അവന്‍ പറയാന്‍ തുടങ്ങി.
പ്രേത ഉവാച
അഹം ഭ്രാതാത്വദീയോളസ്മി ധുന്ധുകാരീതി നാമതഃ
സ്വകീയേനൈവഃദോഷേണ ബ്രഹ്മത്വം നാശിതംമയാ
കര്‍മ്മണോ നാസ്തിസംഖ്യാ മേ മഹാജ്ഞാനേ വിവര്‍ത്തിനഃ
ലോകാനാംഹിംസകഃസോളഹംസ്ത്രീഭിര്‍ദുഃഖേന മാരിതഃ
അതഃപ്രേതത്വമാപന്നോദുര്‍ദ്ദശാം ച വഹാമ്യഹം
വാതാഹാരേണജീവാമിദൈവാധീന ഫലോദയാത്
അഹോ ബന്ധോകൃപാസിന്ധോ ഭ്രാതര്‍മ്മാമാശു മോചയ
ഗോകര്‍ണ്ണോവചനം ശ്രുത്വാതസ്‌മൈവാക്യമഥാബ്രവീത്
പ്രേതം പറഞ്ഞു : ഞാന്‍ അങ്ങയുടെസഹോദരനായ ധുന്ധുകാരിയാണ്. ദുഷ്പ്രവൃത്തികളുടെ ഫലമായിഎന്റെ ബ്രാഹ്മണ്യം നശിച്ചു പോയി. അജ്ഞാനം മൂലംവട്ടംകറങ്ങി ഞാന്‍ ചെയ്തുകൂട്ടിയ ദുഷ്‌കര്‍മ്മങ്ങള്‍ക്കു കണക്കില്ല. ലോകഹിംസകനായ എനിക്ക്‌സ്ത്രീകള്‍ ദുര്‍മ്മരണം വരുത്തി. അതിനാല്‍ ഞാന്‍ പ്രേതമായിത്തീര്‍ന്ന് ഈ ദുര്‍ദ്ദശയിലെത്തി. വായു ഭക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്. ദൈവം പ്രസാദിച്ചാലേ എനിക്കു രക്ഷയുള്ളൂ. കൃപാസാഗരമായ പ്രിയസഹോദരാ, എന്നെ വേഗത്തില്‍മോചിപ്പിക്കുക. ഇതുകേട്ട് ഗോകര്‍ണ്ണന്‍ പറഞ്ഞു :
ഗോകര്‍ണ്ണ ഉവാച
ത്വദര്‍ത്ഥംതുഗയാപിണ്‌ഡോമയാദത്തോവിധാനതഃ
തത്കഥംനൈവ മുക്തോളസിമമാശ്ചര്യമിദംമഹത്
ഗയാശ്രാദ്ധാന്ന മുക്തിശ്ചേദുപായോ നാപരസ്ത്വിഹ
കിംവിധേയംമയാ പ്രേത തത്ത്വംവദസവിസ്തരം
ഗോകര്‍ണ്ണന്‍ പറഞ്ഞു : ഭവാനു വേണ്ടി ഞാന്‍ യഥാവിധി ഗയാശ്രാദ്ധം ഊട്ടിയതാണ്. എന്നിട്ടുംഅങ്ങേയ്‌ക്ക്മുക്തിലഭിച്ചില്ലഎന്നോ? ഇത് ആശ്ചര്യമായിരിക്കുന്നു. ഗയാശ്രാദ്ധത്താല്‍മുക്തിവന്നില്ലെങ്കില്‍ ഇനി മറ്റൊരുപായവുമില്ല. ഹേ പ്രേതമേ, ഞാനിനി എന്താണുചെയ്യേണ്ടതെന്നുവിസ്തരിച്ചു പറഞ്ഞാലും. (ഭാരതത്തിലെ പുണ്യതീര്‍ത്ഥങ്ങളിലൊന്നാണ് ബീഹാറിലെ ഗയ. സര്‍വ്വതീര്‍ത്ഥങ്ങളേക്കാളും താന്‍ പരിശുദ്ധനാകണമെന്ന ഗയാസുരന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാനായി ഭഗവാന്‍ വിഷ്ണുഗദാധരനായിഗയാസുരന്റെശരീരത്തിനു മുകളില്‍സ്ഥിതിചെയ്യുന്ന ഈ പുണ്യസ്ഥലത്ത് പിതൃക്രിയചെയ്താല്‍ നൂറുതലമുറകളിലുള്ള പിതൃക്കള്‍ക്ക്‌മോക്ഷംലഭിക്കുമെന്ന്അഗ്നിപുരാണം 144-ാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. ബുദ്ധഭഗവാന് ജ്ഞാനോദയംഉണ്ടായത് ഗയയില്‍വെച്ചാകയാല്‍ഇവിടം ബുദ്ധഗയ എന്നുംഅറിയപ്പെടുന്നു.)
…തുടരും
















