കരുനാഗപ്പള്ളി: ഒരു ഗ്രാമം ഒരു ജനതയുടെ പട്ടിണിമാറ്റാന്‍ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ജില്ലയില്‍ അക്ഷയശ്രീ മിഷന്റെ പ്രവര്‍ത്തനം ശക്തമാകുന്നു. സ്ത്രീ ശാക്തീകരണത്തെ രാഷ്ട്രീയമായി മുതലെടുക്കുന്ന നടപ്പുരീതികള്‍ക്ക് മറുപടിയാവുകയാണ് അക്ഷയശ്രീ.
പരസ്പര സഹകരണത്തിലൂടെ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുകയാണ് അക്ഷയശ്രീ മിഷന്റെ ലക്ഷ്യം. സമ്പാദ്യശീലം, വായ്പാവിതരണം, കൃഷി, സാമൂഹ്യാവബോധം, ശുചിത്വശീലം, സാക്ഷരത, ആരോഗ്യം, പരിസ്ഥിതിസംരക്ഷണം, ചെറുകിട തൊഴില്സംഭരണങ്ങള്, മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്മ്മാണപരീശിലനം, വാര്‍ദ്ധക്യകാല പെന്‍ഷനുള്ള സമ്പാദ്യപദ്ധതി തുടങ്ങി വിവിധ പദ്ധതികളും പരിപാടികളുമായി വ്യക്തികളുടെ ജീവിതപുരോഗതിയും ഇതിലൂടെ നാടിന്റെയും രാഷ്ട്രത്തിന്റെയും വികസനം ലക്ഷ്യമാക്കുന്ന സുസ്ഥിര വികസന പദ്ധതിയാണ് അക്ഷയശ്രീ മിഷന്.
ഗ്രാമനഗര വ്യത്യാസം കൂടാതെ 12 മുതല്‍ 20 വരെ സ്ത്രീ-പുരുഷ വ്യക്തികളെ ഉള്‍പ്പെടുത്തി സ്വയംസഹായസംഘങ്ങള്‍ രൂപീകരിക്കും.
തുടര്‍ന്ന് സംഘങ്ങളെ ബാങ്കുമായി ബന്ധപ്പെടുത്തി ക്രയവിക്രയങ്ങള്‍ നടത്തുന്നതോടൊപ്പം വിവിധ തൊഴില്‍ പരിശീലനങ്ങള്‍ നല്കി വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നു. പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി കാര്യക്ഷമമായ സംഘടനാസംവിധാനവും അഞ്ച് സംഘങ്ങള്‍ക്ക് ക്ലസ്റ്റര്‍, അമ്പതുവരെ സംഘങ്ങള്‍ക്ക് റീജിയണല്‍ ഫെഡറേഷന് ഇവയുടെ സംയോജനത്തിന് ജില്ലാഫെഡറേഷന് എന്നിങ്ങനെ ത്രിതല സംവിധാനത്തിലൂടെയുള്ള പ്രവര്‍ത്തിപഥത്തിലാണ് അക്ഷയശ്രീ മിഷന്.
സ്വയംസഹായ സംഘങ്ങളുടെ ഒരു മണിക്കൂര്‍ പ്രതിവാരയോഗമാണ് സംഘടനാ സംവിധാനം. അക്ഷയശ്രീ സ്വയംസഹായ സംഘങ്ങളില്‍ 18 വയസ് പൂര്‍ത്തിയാക്കിയ ഏതൊരാള്‍ക്കും സ്വമേധയാ അംഗത്വം നേടാം. സംഘാംഗങ്ങളുടെ നിയന്ത്രണം അതിലെ അംഗങ്ങള്‍ക്കിടയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭരണസമിതിയില്‍ നിക്ഷിപ്തമാണ്. സ്വയംസഹായ സംഘത്തിലെ അംഗങ്ങള്‍ നിക്ഷേപവായ്പാ പ്രക്രിയയിലൂടെ സാമ്പത്തിക പങ്കാളിത്തം നിര്‍വഹിക്കും. അക്ഷയശ്രീ പരസ്പരസഹായ സുസ്ഥിര വികസന മിഷന് തയ്യാറാക്കി നല്‍കിയിട്ടുള്ള നിയമാവലിക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്ത്. ഉല്‍പ്പന്ന നിര്‍മ്മാണം, പരിശീലനം, വിപണനം, കൃഷി, മൃഗസംരക്ഷണം എന്നിവയും അക്ഷയശ്രീ വിഭാവനം ചെയ്തിട്ടുണ്ട്.
വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റത്തിന് പരിഹാരമായി ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്ന് സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നു. ഗ്രാമീണ്‍ നഗര സമൃദ്ധി സ്റ്റോറുകള്‍ അക്ഷയശ്രീ അപ്പക്സ് ഫെഡറേഷന് സഹകരണത്തോടെ നടപ്പാക്കിവരുന്നു. സഹകാര്‍ഭാരതി കേരള ഘടകത്തോട് അനുബന്ധമായാണ് അക്ഷയശ്രീമിഷന് പ്രവര്‍ത്തിക്കുന്നത്.
മിഷനു വേണ്ടുന്ന മാര്‍ഗനിര്‍ദ്ദേശവും സഹകരണവും ദേശീയ സഹകാര്ഭാരതിയും സേവാഭാരതിയും നല്‍കിവരുന്നുണ്ട്. അക്ഷയശ്രീ മിഷന്റെ ജില്ലാസമിതി രൂപീകരണം 25ന് കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര അല്‍ഹാന ഓഡിറ്റോറിയത്തില്‍ നടന്നു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 2500ല്‍പരം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച് സഹകാര്‍ഭാരതി സംസ്ഥാനസെക്രട്ടറി കെ.ആര്. കണ്ണന് ജില്ലാരൂപീകരണ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: