കൊച്ചി : എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് ജീവന് ഉദയ് എന്ന പേരില്‍ പുതിയ പോളിസി അവതരിപ്പിച്ചു. 4000 രൂപ അര്‍ധവാര്‍ഷിക പ്രീമിയമോ 6000 രൂപ വാര്‍ഷിക പ്രീമിയമോ അടച്ച് സമ്പാദ്യം ആരംഭിക്കാം.
അടച്ച പ്രീമിയത്തിന്റെ 10 ഇരട്ടി വരെ ലൈഫ് കവര്‍, സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ എന്നിവ ഈ പ്ലാന്‍ അവകാശപ്പെടുന്നു. എക്സ്റ്റന്‍ഡഡ് ലൈഫ് കവറുമുണ്ട്. 10, 15 അല്ലെങ്കില്‍ 20 വര്‍ഷ കാലാവധിയില്‍ പോളിസി തിരഞ്ഞെടുക്കാം.
മെച്യൂരിറ്റി ബെനിഫിറ്റ് സെക്ഷന്‍ 10 (10) പ്രകാരം നികുതി രഹതിമാണ്. പോളിസി വാങ്ങുമ്പോള്‍ 45 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ രാഹുല്‍ അഗര്‍വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: