ശ്രീകൃഷ്ണപുരം: പരിയാനംപറ്റ ക്ഷേത്രത്തില്‍ പൂരത്തിന് മുന്നോടിയായുള്ള ദ്രവ്യകലശം എട്ടിന് ആരംഭിക്കും. രാവിലെ 10ന് സാംസ്കാരിക സമ്മേളനം മലബാര്‍ ദേവസ്വം പ്രസിഡന്റ് കെ.എ.ചന്ദ്രന് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് കെ.രാമകൃഷ്ണന് അധ്യക്ഷത വഹിക്കും.
പി.നരേന്ദ്രമേനോന് മുഖ്യാതിഥിയായിരിക്കും.
ഡോ.സദനം ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്രവുമായി ബന്ധപ്പെട്ട മുതിര്‍ന്ന കലാകാരന്മാരായ കൃഷ്ണന്കുട്ടിനായര് (ചെണ്ട), ശിവരാമന് നായര്‍ (കൊമ്പ്), കുഞ്ഞിരാമന് നായര്‍ (നാഗസ്വരം), നാരായണന് നായര്‍ (താളം), സി.ശങ്കരന് നായര്‍ (പാന), കൃഷ്ണന് മാടായിത്തൊടി, രാമന് ആശാരിതൊടി, ആപ്പന്ന തങ്കപ്പ (തിറപൂതന്),കുഞ്ചു പാതപറമ്പ് (പൊറാട്ട് നാടകം), ചാമി (ചവിട്ടുകളി എന്നിവരെ ചടങ്ങില്‍ ആദരിക്കും. വൈകിട്ട് തുടങ്ങുന്ന ദ്രവ്യകലശ ചടങ്ങുകള്‍ക്ക് തന്ത്രി ഈക്കാട്ട് മനക്കല് നാരായണന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.
13നാണ് പൂരം കൊടിയേറ്റം. 19ന് പരിയാനംപറ്റ പൂരം. പേര് നല്‍കാത്ത കാളവേല കമ്മിറ്റികള്‍ കൊടിയേറ്റത്തിന് മുമ്പായി പേര് നല്‍കണമെന്നും ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് കെ.രാമകൃഷ്ണന്, അംഗങ്ങളായ കെ.പ്രബോധനന്‍, കെ.രാമചന്ദ്രന് നായര്‍, പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം.ഹരിദാസ്, ദേവസ്വം മാനേജര്‍ പി.ശിവശങ്കരന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: