പാലക്കാട്: ‘ദ് ഗ്രെയിന്‍ 2015 സംസ്ഥാന ഹ്രസ്വചലച്ചിത്ര മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. പാലക്കാട് പ്രസ് ക്ലബിന്റെ ഫിലിം ക്ലബ്, കോയമ്പത്തൂര്‍ എജെകെ കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിഭാഗവുമായി സഹകരിച്ച് 18 മുതല്‍ 20 വരെയാണു മത്സരം നടത്തുന്നത്. വിഡിയോ -ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പരമാവധി അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ് അയയ്ക്കേണ്ടത്.
മികച്ച ഒന്നാമത്തെ ചിത്രത്തിന് 10,000 രൂപയും രണ്ടാമത്തേതിനു 5,000 രൂപയും സമ്മാനമുണ്ട്. പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ചിത്രത്തിന് 5,000 രൂപ നല്‍കും.
പ്രവേശന ഫീസായ 250 രൂപ പ്രസ്ക്ലബ്, പാലക്കാട് എന്ന പേരില്‍ പാലക്കാട്ട് മാറാവുന്ന ഡിഡി ആയി നല്‍കണം. സംവിധായകന്റെ ബയോഡാറ്റയും ചിത്രത്തെ സംബന്ധിച്ച ലഘുവിവരണവും സഹിതം സെക്രട്ടറി, പ്രസ് ക്ലബ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്, 678001 എന്ന വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി 14. ഫോണ്‍: 0491 2500005. 9447439790
പ്രതികരിക്കാൻ ഇവിടെ എഴുതുക: