എരുമേലി: ഗ്രാമപഞ്ചായത്ത്വക ഫണ്ടുപയോഗിച്ച് സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. എരുമേലി അഞ്ചാം വാര്‍ഡിലെ വയലാപറമ്പിലാണ് സംഭവം. എരുമേലി-പാത്തിക്കക്കാവ് റോഡും കാരിത്തോട് റോഡു തമ്മില്‍ ബന്ധിപ്പിച്ച വയലാപറമ്പ് റോഡ് നടക്കാന്‍പോലുമാകാതെ കിടക്കുന്നത് ഉപേക്ഷിച്ചിട്ടാണ് തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ശ്രമം നടന്നത്.
കഴിഞ്ഞദിവസം റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ മെറ്റലും മറ്റും ഇറക്കുന്നതുകണ്ട് നാട്ടുകാര്‍ വിവരങ്ങളന്വേഷിച്ചപ്പോഴാണ് പക്ഷപാതപരമായ നടപടി പുറത്താകുന്നത്. ഉസ്താദ് റോഡ് എന്ന് പേരിട്ടിരിക്കുന്ന റോഡ് കോണ്‍ക്രീറ്റിനായി രണ്ടുലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡ് പണിയാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോള്‍ ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും പണി നിര്‍ത്തിവയ്ക്കാന്‍ തിരുമാനിച്ചു. വയലാപറമ്പ് പഞ്ചായത്തുവക റോസ് കോണ്‍ക്രീറ്റ് ചെയ്തിനുശേഷം ഉസ്താദ് റോഡ് കോണ്‍ക്രീറ്റ് ചെയ്താല്‍ മതിയെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ വാര്‍ഡ് അംഗവും സ്വകാര്യവ്യക്തിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് റോഡുപണിയാനുള്ള ശ്രമമെന്നും നാട്ടുകാരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: