യുഎസിലും ബ്രിട്ടനിലും കാനഡയിലും അഴിഞ്ഞാടുന്ന ഖലിസ്ഥാന്‍ തീവ്രവാദികളെ തളയ്‌ക്കാന്‍ മോദി സര്‍ക്കാരിന് കരുത്തുപകരുന്ന ഒരു പ്രഖ്യാപനം പുതിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും ഉണ്ടാകുമോ? സിഐഎ എന്ന അമേരിക്കന്‍ രഹസ്യ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ വന്നാല്‍ അത് ഖലിസ്ഥാന്‍ തീവ്രവാദികളെ തളയ്‌ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്താകും.
കശ്യപ് പട്ടേല്‍ സിഐഎ മേധാവി എന്ന പ്രഖ്യാപനത്തിനാണ് ഇന്ത്യക്കാരും കാത്തിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി യുഎസിലും കാനഡയിലും ബ്രിട്ടനിലും ഖലിസ്ഥാന്‍ തീവ്രവാദികളുടെ സാന്നിധ്യം ശക്തമാവുകയാണ്. ഇന്ത്യന്‍ സര്‍ക്കാരിനെയും, എന്തിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും ഇന്ത്യന്‍ എംബസികളുടെ മുന്‍പിലുള്ള അഴിഞ്ഞാട്ടങ്ങളും പതിവാണ്. അതിനിടെയാണ് യുഎസില്‍ എത്തിയ ശേഷം രാഹുല്‍ ഗാന്ധി ഈയിടെ മോദി സര്‍ക്കാര്‍ സിഖുകാര്‍ക്കെതിരാണ് എന്ന് വരുത്തിതീര്‍ക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍. ഇന്ത്യയിലെ ഗുരുദ്വാരകളില്‍ സിഖുകാര്‍ക്ക് പ്രാര്‍ത്ഥിക്കാര്‍ പോലുമുള്ള സ്വാതന്ത്ര്യമില്ലെന്ന് വരെ രാഹുല്‍ യുഎസില്‍ പ്രസംഗിക്കുമ്പോള്‍ അതിന്റെ ലക്ഷ്യം വ്യക്തമാണ്. മോദി സര്‍ക്കാരിനെതിരെ സിഖുകാരെയും ഖലിസ്ഥാന്‍ വാദികളെയും തിരിച്ചുവിടുക. പണ്ട് ഖലിസ്ഥാന്‍ വാദികളെ വളര്‍ത്താന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മ ഒരു സിഖുകാരനാല്‍ വെടിയേറ്റ് കൊല്ലപ്പെട്ട ചരിത്രം രാഹുല്‍ ഗാന്ധി മറക്കുകയാണ്. അധികാരം പിടിക്കാന്‍ എന്ത് കുറുക്കുവഴിയും എന്നതായിരിക്കുന്നു രാഹുല്‍ ഗാന്ധിയുടെ രീതി. ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്‍ ഉള്‍പ്പെടുന്ന ഡീപ് സ്റ്റേറ്റ് ആണ് രാഹുല്‍ ഗാന്ധി എന്ത് പ്രസംഗിക്കണം എന്ന അജണ്ട തീരുമാനിക്കുന്നത്. ഇന്ത്യയില്‍ ഖലിസ്ഥാന്‍ വാദികളിലൂടെ, സിഖുകാരിലൂടെ കലാപം സൃഷ്ടിക്കാനാണ് കുറച്ചുകാലമായി ഡീപ് സ്റ്റേറ്റ് ശ്രമിക്കുന്നത്. ഇന്ത്യന്‍ പട്ടാളത്തിലും നല്ലൊരു വിഭാഗം സിഖുകാരാണ്. ഇത്തരം വിവാദങ്ങള്‍ അവരിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും എന്നും ഡീപ് സ്റ്റേറ്റ് കരുതുന്നു. മൂന്നാം ലോക രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് അവിടെ പാവ സര്‍ക്കാരുകളെ വാഴിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഡീപ് സ്റ്റേറ്റുകളുടെ പ്രവര്‍ത്തനരീതി.
എന്നാല്‍ ഈ ഖലിസ്ഥാന്‍ മുന്നേറ്റത്തിന് തടയിടാന്‍ സിഐഎയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേലിന്റെ വരവിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കാരണം അനാവശ്യമായ കുറ്റപ്പെടുത്തലുകളാണ് ഇന്ത്യ ഇപ്പോള്‍ കാനഡയില്‍ നിന്നും യുഎസില്‍ നിന്നും കേള്‍ക്കേണ്ടിവന്നത്. അത്തരം കുറ്റപ്പെടുത്തലുകള്‍ക്ക് ആധാരമായ ഡെമോക്രാറ്റുകളുടെ ഭരണം അമേരിക്കയില്‍ നിലംപൊത്തിക്കഴിഞ്ഞു. പകരം ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കുകള്‍ എത്തിയിരിക്കുന്നു. ഡെമോക്രാറ്റുകളെപ്പോലെ ഡീപ് സ്റ്റേറ്റിനെയും ഇന്ത്യാ വിരുദ്ധ എന്‍ജിഒകളെയും ഊട്ടിവളര്‍ത്തുന്ന നേതാവല്ല ട്രംപ്.
ഈയിടെ ഖലിസ്ഥാന്‍ തീവ്രവാദിയായ നിജ്ജാറിനെ കാനഡയുടെ മണ്ണില്‍ കൊലപ്പെടുത്തിയത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന് വരെ യാതൊരു തെളിവും കയ്യിലില്ലാതെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. അതുപോലെ മറ്റൊരു ഖലിസ്ഥാന്‍ തീവ്രവാദസംഘടനയുടെ നേതാവായ ഗുര്‍പത് വന്ത് സിങ്ങ് പന്നുനെ യുഎസില്‍ വധിക്കാന്‍ ശ്രമിച്ച വികാസ് യാദവ് എന്ന മുന്‍ ഇന്ത്യന്‍ പ്രതിരോധ സേനാ ഉദ്യോഗസ്ഥന്‍ ഇന്ത്യാ സര്‍ക്കാരിന്റെ അറിവോടെയാണ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയത് സിഐഎ ആണ്. ഇത്തരം കണ്ടെത്തലുകളില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരം അവാസ്തവങ്ങളെ ഇല്ലാതാക്കാന്‍ സിഐഎ തലപ്പത്തേക്കുള്ള കശ്യപ് പട്ടേലിന്റെ വരവിന് സാധിക്കുമെന്ന് കരുതുന്നു.
ട്രംപിന്റെ ആരാധകനാണ് കശ്യപ് പട്ടേല്‍. 1985 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കിലാണ് കശ്യപ് പട്ടേല്‍ ജനിച്ചത്. ഈസ്റ്റ് ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരുടെ മകനാണ്. ഗുജറാത്തിലെ വഡോദരയിലാണ് കശ്യപ് പട്ടേലിന്റെ കുടുംബവേരുകള്‍. റിച്ച്‌മോണ്ട് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ കശ്യപ് പട്ടേല്‍ മയാമിയില്‍ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും പിന്നീട് രഹസ്യാന്വേഷണ ഏജന്‍സിയില്‍ എത്തിപ്പെട്ട ആളുമാണ്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: