അമൃതപുരി: കലയോടുള്ള അനുകൂല മനോഭാവം ശാസ്ത്രസംബന്ധമായ വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ ഉപകരിക്കുമെന്ന് വിഖ്യാത സംവിധായകനും നടനനുമായ ശേഖര്‍കപൂര്‍. കര്‍ണ്ണാടകയിലെ തുംകൂര്‍ സര്‍വകലാശാലയില്‍ നടന്ന ദക്ഷിണ മേഖലാ യുവജനോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് അമൃതപുരിയില്‍ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും വിദ്യാഭ്യാസവും പരസ്പരപൂരകവും അനുശാസനബദ്ധവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അറുതില്പരം സര്‍വകലാശാലകള്‍ പങ്കെടുത്ത യുവജനോത്സവത്തിലെ അഞ്ച് ഇനങ്ങളിലാണ് അമൃത സര്‍വകലാശാല വിജയികളായത്.
അമൃത യൂണിവേഴ്സിറ്റിയും സ്പിക് മാക്കെയും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. േമാഹിനിയാട്ട നര്‍ത്തകിയായ ഡോ. നീനാപ്രസാദിന്റെ നൃത്താവതരണവും പരിപാടിയുടെ ഭാഗമായി നടന്നു.
അമൃത യൂണിവേഴ്സിറ്റിആയൂര്വ്വേദ ഡയറക്ടര്‍ ബ്രഹ്മചാരി ശങ്കര ചൈതന്യ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: