പാലാ: കുടുംബ ബന്ധങ്ങളുടെയും സാമൂഹിക ജീവിതത്തിന്റെയും മൂല്യം കണ്ടെത്താന്‍ പുതിയ തലമുറ പുരാണങ്ങളെയും ഇതിഹാസങ്ങളെയും പ്രയോജനപ്പെടുത്തണമെന്ന് ഭാഗവത ആചാര്യന് പള്ളിക്കല്‍ സുനില്‍. ഭരതത്തിന്റെ പൈതൃകവും സംസാകരവും പഠിക്കാന്‍ വിദ്യാഭ്യാസ പദ്ധതികളില്ലാതെ പോയതാണ് പുതിയ തലമുറയ്ക്കുണ്ടായ പരാജയമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയേപ്പള്ളി മേലാങ്കോട്ട് ഭഗവതിക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൃദ്ധസദനങ്ങളും വിവാഹമോചനങ്ങളും പെരുകുന്ന ആധുനിക കാലത്ത് പരസ്പരവിശ്വാസത്തിന്റെയും കടമകളുടെയും മാതൃകയായി സമൂഹത്തെ നിലനിര്‍ത്തുന്നത് വൈജ്ഞാനികമായ പുരാണങ്ങളിലെയും ഭാഗവതത്തിലെയും മഹത്തായ സന്ദേശങ്ങളാണ്. പിറന്നനാടിന്റെ പുണ്യവും ഈശ്വരവിശ്വാസത്തിന്റെയും ഭാരതീയ സംസ്കൃതിയുടെയും മഹത്വവും ആധുനിക തലമുറയ്ക്കറിയുവാന് പുരാണപഠനമാണ് ഏക അവലംബമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: