ആലപ്പുഴ: കായലുകളില്ലാത്ത മലനാട്ടില്‍ നിന്നെത്തി വേമ്പനാട് കായലില്‍ തുഴയെറിഞ്ഞു സ്വര്‍ണം നേടിയ താരാകുര്യന് ഇടുക്കി മേലേ ചിന്നാര്‍ കബ്ലക്കാട് കുന്നേല്‍ കുര്യന്-ഉഷാ ദമ്പതികളുടെ മകളാണ്. വനിതകളുടെ ഡബിള്‍ സ്കള് 500 മീറ്റര്‍ മത്സരത്തില്‍ ഡിറ്റിമോള്‍ ജോസഫിനൊപ്പം തുഴയെറിഞ്ഞാണ് താരാ കുര്യന് സ്വര്‍ണമെഡല്‍ നേടിയത്.
സഹോദരി ചിപ്പികുര്യന് നേരത്തെ വനിതകളുടെ കോക്സ്ലസ്ഫോര് ഇനത്തില്‍ 2000 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും നേടിയിരുന്നു. നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും 2013ലെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടിയിരുന്നു. 2012ല്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും താര നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: