ഒരിക്കല്‍ ഒരു വ്യക്തി പാതയുടെ മദ്ധ്യത്തുനിന്നുകൊണ്ട് ശിരസ്സുയര്‍ത്തി,ആകാശത്തേയ്‌ക്ക് നോക്കിനിന്നു. ഒരേ സ്ഥാനത്തുതന്നെ, ഇമവെട്ടാതെ നോക്കിനിന്നതുകാരണം അയാളുടെ നേത്രങ്ങള്‍ സജലങ്ങളായി. ”ദൈവമേ”, ദൈവമേ എന്ന് ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടിരുന്നു.
വേറൊരു വ്യക്തി അതുവഴി പോയപ്പോള്‍, ആകാശത്തിലേയ്‌ക്ക് തന്നെ നോക്കിനിന്ന വ്യക്തിയെ കണ്ട്, അയാളുടെ പുറകില്‍ ചെന്ന് ആകാംക്ഷപൂര്‍വ്വം, ആദ്യത്തെ വ്യക്തി നോക്കിയ, ആകാശത്തിലെ അതേസ്ഥാനത്തുതന്നെ നോക്കി. അയാള്‍ ആശ്ചര്യപ്പെട്ട് നോക്കിയത് ആദ്യത്തെ വ്യക്തി എങ്ങിനെ ഭഗവദ് ദര്‍ശനം നടത്തി എന്നറിയാന്‍ വേണ്ടി. ഇവരെ രണ്ടുപേരെയും കടന്നുപോയ മൂന്നാമത്തെ വ്യക്തി, ഇവരുടെ കൂടെകൂടി ഇവര്‍ എന്താണ് നോക്കിനില്‍ക്കുന്നതെന്ന് വിചാരിച്ച്, ആശ്ചര്യചകിതനായി, അയാളും മറ്റു രണ്ടുപേരുടെ പുറകില്‍ ആകാശത്തിലേക്ക് നോക്കിനിന്നു. അയാള്‍ക്ക് ആകാശത്തിലെ മേഘങ്ങള്‍, ശിവഭഗവാന്റെ രൂപത്തിലാണെന്ന് തോന്നി. ”ചിലപ്പോള്‍ ഇതായിരിക്കും ഭഗവദ് ദര്‍ശനം” എന്നയാള്‍ ചിന്തിച്ചു.
അധികം താമസിയാതെ, ആളുകളുടെ ഒരു നിരതന്നെ അവിടെ ഉണ്ടായി. എല്ലാപേരും തീക്ഷ്ണദൃഷ്ടികളോടെ ആകാശത്തിലേയ്‌ക്കുതന്നെ നോക്കിനിന്നത്, അതെന്താണെന്നറിയാനാണ് അവസാനം, ആ വഴിയേ പോയ ഒരു വ്യക്തി, അവിടെനിന്നിരുന്ന മറ്റു വ്യക്തികളുടെ നിരയില്‍ ഉണ്ടായിരുന്ന, അവസാനത്തെ ആളിനോട് എന്താണ് കണ്ടതെന്ന് ചോദിച്ചു.
”എന്താണ് കാണുന്നതെന്നുറപ്പില്ല” എന്നായിരുന്നു മറുപടി. അതുകൊണ്ടയാള്‍ മുന്നിലുള്ള വ്യക്തിയോട് ചോദിച്ച് ചോദിച്ച്, അവസാനം ഏറ്റവും മുന്നിലുണ്ടായിരുന്ന ആളിലെത്തി. അയാള്‍ അപ്പോഴും ആകാശത്തേയ്‌ക്കുതന്നെ നോക്കി നില്‍ക്കുകയായിരുന്നു. എന്താണ് നോക്കിനില്‍ക്കുന്നത് എന്ന് ചോദിച്ചു. ആ മനുഷ്യന്‍ കണ്ണുകളില്‍ അശ്രുബിന്ദുക്കള്‍ നിറച്ച് പറഞ്ഞു.
”എന്റെ കഴുത്തിന് അധികം ആയാസം കൊടുത്തതിനാല്‍ എനിക്ക് കഴുത്ത് തിരിക്കാന്‍ സാധ്യമല്ല” എന്ന് പെട്ടെന്ന് അവിടെകൂടിയിരുന്ന മനുഷ്യര്‍ മുഴുവന്‍ നിരാശരായി തിരിച്ചുപോയി. മറ്റുള്ളവര്‍ വഴി, എന്റെ അനുഭൂതി പ്രാപ്തമാക്കാന്‍ പ്രയത്‌നിക്കരുത്. നീ നിരാശനാകും.
ഞാന്‍ നേരിട്ട് നിങ്ങള്‍ ഓരോരുത്തരുടെയും അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ ഭഗവദ് വിശ്വാസത്തെ ആശ്രയിച്ച്, നിങ്ങള്‍ വിശ്വാസം വളര്‍ത്തരുത്. എന്റെടുക്കല്‍ വന്ന് എന്നെ പ്രത്യക്ഷമായി അനുഭവിക്കൂ. മൂന്നാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന കുട്ടി പഠിപ്പിക്കാറുണ്ടോ? ഇല്ല. അയാള്‍ക്ക് ചില ചോദ്യങ്ങള്‍ക്ക് മാത്രമേ ഉത്തരം പറയാന്‍ സാധിക്കൂ. അയാള്‍തന്നെ യോഗ്യതാപത്രം കിട്ടാനായി സ്‌കൂളില്‍ കാത്തുനില്‍ക്കുകയാണ്. നിന്റെ അദ്ധ്യാപകന്‍ നേരിട്ടുനിന്നെ പഠിപ്പിക്കേണ്ടതുണ്ട്. അദ്ദേഹം നിന്നെ പഠിപ്പിക്കാന്‍ വേണ്ടത്ര യോഗ്യത നേടിയിട്ടുള്ള ആളാണ്.
















