പാലക്കാട്: ദേശീയപാത മേല്പാലത്തിനരികിലെ സര്‍വീസ് റോഡിനുവേണ്ടി അമ്പലത്തിനരികിലൂടെ ഓവുചാല്‍ പണിയുന്നതിനെതിരെ കളക്ടര്‍ക്ക് പരാതി നല്കി. ചന്ദ്രനഗര്‍ കുന്നനൂര്‍ ഗണപതിക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് പരാതി നല്‍കിയത്.
ചെമ്പലോട് ബി.പി.എല്‍. സാന്യോമുതല് ചന്ദ്രനഗര്‍ ജങ്ഷന്‍വരെയുള്ള മേല്പാലത്തിനരികിലെ സര്‍വീസ് റോഡിന്റെ പണിയുമായി ബന്ധപ്പെട്ടാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ചൊവ്വാഴ്ച ദേശീയപാതയുടെ പണി തടഞ്ഞു. അമ്പലം പൊളിക്കില്ലെന്ന് ഭാരവാഹികള്‍ക്കും ഭക്തര്‍ക്കും നല്കിയ ഉറപ്പ് പാലിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: