പാലക്കാട്: വിക്ടോറിയ കോളേജിനു മുമ്പില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനരഹിതമായതില്‍ പ്രതിഷേധിച്ച എബിവിപി യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചു. സമരത്തെ തുടര്‍ന്ന് സിഗ്നലുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ അധികൃതര്‍ തയ്യാറായി. പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് നാനൂറോളം വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചത്.
സമരം എബിവിപി യൂണിറ്റ് പ്രസിഡണ്ട് അഖില്‍.പി. ഉദ്ഘാടനം ചെയ്തു. നഗര്‍ ജോയിന്റ് സെക്രട്ടറി മാളവിക.എസ്. നേതൃത്വം നലകി.മനു.എസ് അധ്യക്ഷത വഹിച്ചു. കുമാര്‍.എം നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: