പാലക്കാട്: അനധികൃതമായി പടക്കങ്ങളും സ്ഫോടക വസ്തുക്കളും വില്പനക്കായി കൈവശം വച്ചതിന് കോങ്ങാട് മുച്ചേരി തേലിയറ ഹൗസില്‍ അബ്ദുള്‍ മജീദിനെ 3000 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 കെ.ആര്. സുനില്‍കുമാര്‍ ശിക്ഷിച്ചു.
2011 നവംബര്‍ 29 ല്‍ മുച്ചേരിയിലുണ്ടായ വെടിക്കെട്ടപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലില്‍ അന്നത്തെ ഡി.വൈ.എസ്.പി. ആയിരുന്ന പ്രശോഭാണ് അബ്ദുള്‍ മജീദിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച് വച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ലത ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: