കുന്നത്തൂര്‍: മലബാര്‍ മേഖലയില്‍ കെപിഎംഎസിന്റെ വളര്‍ച്ച കണ്ട് സിപിഎമ്മിന്റെ പല നേതാക്കള്‍ക്കും മാനസികനില തെറ്റിയിരിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാനജനറല്‍സെക്രട്ടറി ബൈജു കലാശാല.
ശൂരനാട് തെക്ക് ഇരവിചിറ കെപിഎംഎസ് ശാഖയുടെ ഉദ്ഘാടനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിഎംഎസ് സമുദായ നേതാക്കളെ കൈകാര്യം ചെയ്യുമെന്നാണ് സിപിഎം നേതാവ് ഗോവിന്ദന് മാസ്റ്ററിന്റെ പ്രസ്താവന. ഇത് മാനസികവിഭ്രാന്തിയുടെ മനോഗതമാണെന്നും അദ്ദേഹം പറഞ്ഞു. പുലയസമുദായത്തില്‍ നിന്നും മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ തിരികെ വന്നാല്‍ കെപിഎംഎസ് അവരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാഖാപ്രസിഡന്റ് ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം എന്‍.ജെ.ഉത്തമന്, ജില്ലാസെക്രട്ടറി ടി.എസ്.അജികുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ഒ.ശ്രീദേവി, പഞ്ചായത്തംഗം ബിജു രാജന്, ബിജെപി പട്ടികമോര്‍ച്ച നേതാവ് ഡി.സുഗതന്, ഗോപാലകൃഷ്ണന്, പി.രമേശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: