കൊട്ടിയം: ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്ന് മാഫിയയും ചാത്തന്നൂര്‍, കൊട്ടിയം മേഖലകളില്‍ സജീവം. ജനജീവിതം ഭീഷണിയില്‍. കഞ്ചാവിനും മയക്കുമരുന്നിനും അടിമകളായ ഒരു സംഘം യുവാക്കള്‍ അക്രമം അഴിച്ചു വിടുമ്പോഴും പോലീസ് നിസംഗത കാണിക്കുന്നതായി ആക്ഷേപം വ്യാപകമാണ്.
കഴിഞ്ഞ ആഴ്ചയാണ് കുമ്മല്ലൂരില്‍ നെടുമ്പന വെളിച്ചിക്കാല സ്വദേശികളായ ആറംഗ എന്‍ഡിഎഫ് സംഘം ഗുണ്ടാആക്രമണം നടത്തിയത്. കുമ്മല്ലൂര്‍ തോണിക്കടവ് ഭാഗത്തെത്തിയ ഈ സംഘം ഇത്തിക്കരയാറ്റില്‍ സ്ത്രീകള്‍ കുളിക്കുന്നതും തുണിയലക്കുന്നതും തടസപ്പെടുത്തുകയും പരസ്യമായി മദ്യപിക്കുകയും ചെയ്തു. ചോദ്യം ചെയ്തവരെ കൈയേറ്റം ചെയ്യുകയും കടകള്‍ അടിച്ചുതകര്‍ക്കുകയും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വയോധികര്‍ ഉള്‍പ്പെടെ കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
മദ്യലഹരിയിലായിരുന്ന സംഘം പോലീസിനെ ആക്രമിക്കുകയും ചെയ്തു. ഉത്സവകാലമായതോടെ ക്ഷേത്രപരിസരങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയയും അന്തര്‍സംസ്ഥാന മോഷണസംഘങ്ങളും സജീവമായിട്ടുണ്ട്. പരിശോധനകളും റെയ്ഡുകളും പ്രഹസനമാകുകയാണ്. ഉത്സവമേഖലകളില്‍ വ്യാജമദ്യം സുലഭമാണ്. ഉള്‍പ്രദേശങ്ങളിലും ചിറക്കര, പൂതക്കുളം, പാരിപ്പള്ളി മേഖലകളിലും കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിര്‍മ്മാണം കൊഴുക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് വ്യാജമദ്യമാഫിയ വന്‍തോതില്‍ മദ്യം രഹസ്യസങ്കേതങ്ങളില്‍ നിര്‍മ്മിക്കുന്നത്. ഇത് സമാന്തര ബാറുകളായി പ്രവര്‍ത്തിക്കുന്ന വീടുകളിലും രഹസ്യകേന്ദ്രങ്ങളിലും എത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇതുകൂടാതെ ബിവറേജ് ഔട്ട്ലെറ്റുകളില് നിന്നും ചില ജീവനക്കാരുടെ ഒത്താശയോടെ മദ്യം വന്‍തോതില്‍ വാങ്ങിയെത്തിക്കുന്ന ഓട്ടോെ്രെഡവര്‍മാരും ഏജന്റുമാരും രംഗത്ത് സജീവമാണ്.
ആവശ്യക്കാര്‍ ഫോണ്‍ ചെയ്താല്‍ സ്ഥലത്ത് ഏതു സമയത്തും മദ്യം എത്തിച്ചു കൊടുക്കുന്നവരാണ് ഇതിലേറെയും. ഒന്നാം തീയതികളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. ഈ അവസരങ്ങളില്‍ ബിവറേജ് നിരക്കിന്റെ രണ്ടും മൂന്നും ഇരട്ടി വിലയ്ക്കാണ് വില്‍പ്പന.
ഉത്സവകാലം മുന്നില്‍ക്കണ്ട് മദ്യം രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചുവരികയാണ്. ചില്ലറ വില്‍പ്പനക്കാര്‍ക്ക് മദ്യം എത്തിച്ച് കൊടുക്കാന്‍ പ്രത്യേക വാഹനവും ഗുണ്ടാപ്പടയും ഉന്നതബന്ധവുമുള്ള മാഫിയകളും പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
വ്യാജമദ്യം തടയുന്നതിന് കണ്ട്രോള് റൂമുകള്‍ ഉണ്ടെങ്കിലും കര്‍ശന പരിശോധനകളോ റെയ്ഡുകളോ നടത്താന്‍ അധികൃതര്‍ തയ്യാറല്ല. ഇതിനാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാജമദ്യം പിടികൂടുന്നതും
കേസ് എടുക്കുന്നതും അപൂര്‍വ്വസംഭവമായി മാറിയിരിക്കുകയാണ്. ഇതുകൂടാതെ നേരം ഇരുട്ടിയാല്‍ കൊട്ടിയം നഗരപ്രദേശം അടക്കമുള്ള ഭാഗങ്ങള്‍ മയക്കുമരുന്നു-കഞ്ചാവ് മാഫിയകളുടെയും മദ്യപന്മാരുടേയും വിഹാരകേന്ദ്രമാണ്. ചെറുസംഘങ്ങളായാണ് ഇവര്‍ ഒത്തുകൂടുന്നതും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതും. ഇതിനെതിരെ പ്രതികരിക്കുന്നവരെ ആക്രമിക്കുന്നതും പതിവായി. സംഘത്തിലുള്ളവരുടെ തര്‍ക്കങ്ങള്‍ പലപ്പോഴും സംഘര്‍ഷത്തിലെത്തുന്നത് കാരണം സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് ഭയമാണ്.
ഈ പ്രദേശങ്ങളിലെ കോളേജുകളില്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ട്. ചാത്തന്നൂരില്‍ കഞ്ചാവുമായി പിടിയിലാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ദിവസവും ശരാശരി ഒന്ന് എന്ന നിലയില്‍ കഞ്ചാവുകച്ചവടക്കാര്‍ പിടിയിലാകുന്നുണ്ട്. പിടിയിലാകുന്നവരെല്ലാം വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പ്രധാനമായും കഞ്ചാവ് വിതരണം ചെയ്യുന്നതെന്നത് പോലീസും എക്സസൈസും സ്ഥിരീകരിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് നിരോധിത ലഹരിവസ്തുക്കളുടെ ജില്ലയിലെ പ്രധാന ഉപഭോക്താക്കള്‍. മയക്കുമരുന്നു കേസുകളും മുമ്പുള്ളതിനെക്കാള്‍ കൂടുതല്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കോളേജുകളുടെ സമീപപ്രദേശങ്ങളിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാരെയും അന്യസംസ്ഥാന തൊഴിലാളികളെയും വില്‍പ്പനക്കായി ഉപയോഗിക്കുന്നതായും പരാതി ഉയരുന്നു. ഇത്തരം സംഘങ്ങളെ നേരിടാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: