കൊച്ചി: ജില്ലയിലെ ബിജെപി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തന അവലോകന യോഗം നാളെ രാവിലെ 10 മണിക്ക് അങ്കമാലി വ്യാപാര ഭവനില്‍ നടക്കും. അഖിലേന്ത്യാ സഹ സംഘടന സെക്രട്ടറി സന്തോഷ്ജി യോഗം ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് അഡ്വ.പി. ജെ. തോമസ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് മെമ്പര്‍ഷിപ്പ് പ്രമുഖ് ഉപരി ഉത്തരവാദിത്വമുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി 14 നുള്ളില്‍ പഞ്ചായത്തുതലത്തില്‍ സ്ക്വാഡ് ലീഡര്‍മാരുടേയും ബൂത്ത് ജനറല്‍ സെക്രട്ടറി ഉപരി ഉത്തരവാദിത്വമുള്ളവരുടേയും യോഗങ്ങള്‍ പൂര്‍ത്തിയാക്കും. ജില്ലയില്‍ മൂന്ന് ലക്ഷം മെമ്പര്‍ഷിപ്പ് എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: