Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചതുര്‍ത്ഥോളദ്ധ്യായഃ; വിപ്രമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 09:15 pm IST
in Samskriti

തുംഗാഭദ്രാതടേ പൂര്‍വ്വമഭൂത് പത്തനമുത്തമം

യത്രവര്‍ണ്ണാഃസ്വധര്‍മ്മേണ സത്യസത്കര്‍മ്മതത്പരാഃ

ആത്മദേവഃ പുരേ തസ്മിന്‍ സര്‍വ്വവേദവിശാരദഃശ്രൗതസ്മാര്‍ത്തേഷു നിഷ്ണാതോദ്വിതീയഇവ ഭാസ്‌ക്കരഃഭിക്ഷുകോവിത്തവാംല്ലോകേതത്പ്രിയാ ധുന്ധുലീസ്മൃതാ

സ്വാവാക്യസ്ഥാപികാ നിത്യംസുന്ദരീസുകുലോദ്ഭവാ

ലോകവാര്‍ത്താരതാ ക്രൂരാ പ്രായശോ ബഹുജല്പികാ

ശൂരാ ച ഗൃഹകൃത്യേഷുകൃപണാകലഹപ്രിയാ

ഏവം നിവസതോഃപ്രേമ്ണാ ദമ്പത്യോ രമമാണയോഃഅര്‍ത്ഥാഃ കാമാസ്തയോരാസന്‍ ന സുഖായഗൃഹാദികം

പണ്ട് തുംഗഭദ്രാ നദീതീരത്ത് (കര്‍ണ്ണാടകത്തില്‍ ഉത്ഭവിച്ച് കൃഷ്ണാനദിയില്‍ പതിക്കുന്ന നദിയാണ് തുംഗഭദ്ര) ഉത്തമമായഒരു പട്ടണമുണ്ടായിരുന്നു. അവിടെയുള്ള ജനങ്ങള്‍ സ്വജാതിധര്‍മ്മമനുഷ്ഠിച്ച് ജീവിക്കുന്നവരായിരുന്നു. ആ നഗരത്തില്‍ ആത്മദേവന്‍ എന്ന വേദജ്ഞനായ ഒരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. ശ്രൗതസ്മാര്‍ത്ത കര്‍മ്മങ്ങളില്‍ ശ്രദ്ധാലുവായി വര്‍ത്തിച്ചിരുന്ന അദ്ദേഹം രണ്ടാംസൂര്യനോ എന്നുതോന്നുമാറ് പരിലസിച്ചിരുന്നു. അദ്ദേഹം ധനവാനുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ ധുന്ധുലികുലീനയും സുന്ദരിയും ഭര്‍ത്താവിനെ എപ്പോഴും തന്റെ ചൊല്‍പടിക്കു നിര്‍ത്തുവാന്‍ സാമര്‍ത്ഥ്യമുളളവളും നാട്ടുവിശേഷങ്ങളിലേര്‍പ്പെട്ട് എപ്പോവും കണക്കില്ലാതെസംസാരിക്കുന്നവളും ക്രൂരയും ഗൃഹകാര്യങ്ങളില്‍ ചുണളളവളും ധനവ്യയംചെയ്യുന്നതില്‍ പിശുക്കിയും കലഹപ്രിയയുമായിരുന്നു. പരസ്പരസ്‌നേഹത്തോടെ കഴിഞ്ഞുവന്നിരുന്ന ആത്മദേവ-ധുന്ധുലി ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. അതിനാല്‍ സമ്പത്തും, ഭോഗ്യവസ്തുക്കളും, മനോഹരമായ ഭവനവുമൊന്നും അവര്‍ക്ക്‌സുഖം നല്‍കിയില്ല.

പശ്ചാദ്ധര്‍മ്മാഃ സമാരബ്ധാസ്താഭ്യാംസന്താനഹേതവേ

ഗോഭൂഹിരണ്യവാസാംസിദീനേഭ്യോയച്ഛതഃസദാ

ധനാര്‍ദ്ധം ധര്‍മ്മമാര്‍ഗ്ഗേണ താഭ്യാം നീതംതഥാപി ച

ന പുത്രോ നാപി വാ പുത്രീ തതശ്ചിന്താതുരോ ഭൃശം

ഏകദാ സ ദ്വിജോദുഃഖാദ്ഗൃഹംത്യക്ത്വാ വനം ഗതഃ

മദ്ധ്യാഹ്നേതൃഷിതോജാതസ്തടാകംസമുപേയിവാന്‍

പീത്വാ ജലം നിഷണ്ണസ്തു പ്രജാദുഃഖേന കര്‍ശിതഃ

മുഹൂര്‍ത്താദപിതത്രൈവസന്ന്യാസീകശ്ചിദാഗതഃ

ദൃഷ്ട്വാ പീതജലം തംതുവിപ്രോ യാതസ്തദന്തികം

നത്വംച പാദയോസ്തസ്യ നിഃശ്വസന്‍ സംസ്ഥിതഃ പുരഃ

സന്താന ലബ്ധിക്കായി അവര്‍ ധര്‍മ്മാനുഷ്ഠാനമാരംഭിച്ചു. നിര്‍ദ്ധനര്‍ക്കു പതിവായി പശുക്കളേയും, ഭൂമിയും, സ്വര്‍ണ്ണവും, വസ്ത്രവുംദാനം ചെയ്തുതുടങ്ങി. സമ്പത്തിന്റെ പകുതിയോളവും ദാനം ചെയ്തിട്ടും സന്താനമുണ്ടാവാത്തതില്‍ ദുഃഖിച്ച് ചിന്താവിവശനായ ആത്മദേവന്‍ ഒരുദിവസം വീടുപേക്ഷിച്ചു വനത്തിലേക്കു യാത്രയായി. വനത്തിലൂടെ അലഞ്ഞുതിരിയവേ ഉച്ചയോടെ ദാഹംമൂലംവലഞ്ഞ് ഒരു പൊയ്‌കയുടെ തീരത്തെത്തിയ ബ്രാഹ്മണന്‍ തടാകത്തില്‍ നിന്നും ജലം കോരിക്കുടിച്ചശേഷംസന്താനദുഃഖാര്‍ത്തനായി നിശ്വാസത്തോടെ അവിടെ ഇരിപ്പായി. കുറച്ചുസമയംകഴിഞ്ഞപ്പോള്‍ വെള്ളംകുടിക്കുവാനായി ഒരു സന്യാസി അവിടെഎത്തിച്ചേര്‍ന്നു. സന്യാസിയെക്കണ്ട ബ്രാഹ്മണന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍വീണു നമസ്‌കരിച്ചു വിങ്ങിക്കരഞ്ഞു നിന്നു.

യതിരുവാച

കഥംരോദിഷിവിപ്ര ത്വംകാതേചിന്താ ബലീയസീ

വദത്വംസത്വരംമഹ്യംസ്വസ്യദുഃഖസ്യകാരണം

സന്ന്യാസിചോദിച്ചു – ഹേ ബ്രാഹ്മണാ, ഭവാന്‍ എന്തിനാണുകരയുന്നത്. അങ്ങ് എന്താണു ഇത്രയധികം വിചാരിക്കുന്നത്? അങ്ങയുടെ ദു:ഖത്തിനു കാരണമെന്താണെന്ന് വേഗം എന്നോടു പറയുക.

ബ്രാഹ്മണ ഉവാച

കിം ബ്രവീമിഋഷേദുഃഖം പൂര്‍വ്വപാപേന സഞ്ചിതം

മദീയാഃ പൂര്‍വ്വജാസ്‌തോയംകവോഷ്ണമുപഭുഞ്ജതേ

മദ്ദത്തംനൈവ ഗൃഹ്ണന്തി പ്രീത്യാദേവാദ്വിജാതയഃ

പ്രജാദുഖേന ശൂന്യോളഹം പ്രാണാംസ്ത്യക്തുമിഹാഗതഃ

ധിഗ്ജീവിതം പ്രജാഹീനം ധിഗ്ഗൃഹം ച പ്രജാംവിനാ

ധിഗ് ധനം ചാനപത്യസ്യ ധിക്കുലംസന്തതിംവിനാ

പാല്യതേയാമയാ ധേനുഃ സാ വന്ധ്യാസര്‍വ്വഥാ ഭവേത്

യോമയാരോപിതോവൃക്ഷഃസോളപി വന്ധ്യത്വമാശ്രയേത്

യത്ഫലംമദ്ഗൃഹായാതം തച്ച ശീഘ്രംവിനശ്യതി

നിര്‍ഭാഗ്യസ്യാനപത്യസ്യകിമതോജീവിതേന മേ

ഇത്യുക്ത്വാ സ രുരോദോച്ചൈസ്തത്പാര്‍ശ്വംദുഃഖപീഡിതഃ

തദാ യസ്യയതേശ്ചിത്തേ കരുണാഭൂദ്ഗരീയസീ

തത്ഫാലാക്ഷരമാലാം ച വാചയാമാസ യോഗവാന്‍

സര്‍വ്വംജ്ഞാത്വായതിഃ പശ്ചദ്‌വിപ്രമൂചേസവിസ്തരം

ആത്മദേവന്‍ പറഞ്ഞു : അല്ലയോ മഹര്‍ഷേ, എന്തു പറയാനാണ്. പൂര്‍വ്വജന്മത്തിലെ പാപങ്ങള്‍ കൊണ്ടുണ്ടായ ദുഃഖമാണിത്. എന്റെ പിതൃക്കള്‍ ഉഷ്ണജലം കുടിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ നല്‍കുന്നത് ദേവന്മാരോ ബ്രാഹ്മണരോ കൈക്കൊള്ളുന്നില്ല. പുത്രനില്ലാത്തതിലുള്ള ദുഃഖംമൂലം മരിക്കാനായി എത്തിയതാണു ഞാന്‍. സന്താനമില്ലാത്തവന് എന്ത്ജീവിതം? എന്ത് ഗൃഹം? സന്തതിയില്ലെങ്കില്‍ ധനമെന്തിന്? കുലമെന്തിന്? ഞാന്‍ വളര്‍ത്തുന്ന പശുപോലും പ്രസവിക്കുകയില്ല. ഞാനൊരു മരം നട്ടാല്‍ അതുകായ്‌ക്കുകയില്ല. ഏതെങ്കിലും കായ്‌കള്‍(ഫലങ്ങള്‍) ഞാന്‍ ഗൃഹത്തില്‍ക്കൊണ്ടുവന്നാല്‍ തല്‍ക്ഷണം അത് ഉണങ്ങിപ്പോകും. നിര്‍ഭാഗ്യവാനും അനപത്യദുഃഖിതനുമായ ഞാന്‍ എന്തിനാണു ജീവിച്ചിരിക്കുന്നത്? ഇപ്രകാരം പറഞ്ഞ് ബ്രാഹ്മണന്‍ ദുഃഖപീഡിതനായി അവിടെ നിന്നു കരഞ്ഞുതുടങ്ങി. യോഗജ്ഞനായ ആ യതിശ്രേഷ്ഠന്‍ ബ്രാഹ്മണന്റെ അവസ്ഥയില്‍ മനസ്സലിഞ്ഞ് അദ്ദേഹത്തിന്റെ ശിരോലിഖിതം (തലയിലെഴുത്ത്) വായിച്ചു മനസ്സിലാക്കിയശേഷം വിസ്തരിച്ച് ഈ വിധം പറഞ്ഞു:

യതിരുവാച

മുഞ്ചാജ്ഞാനം പ്രജാരൂപം ബലിഷ്ഠാ കര്‍മ്മണോ ഗതിഃ

വിവേകംതുസമാസാദ്യത്യജസംസാരവാസനാം

ശൃണുവിപ്ര മയാതേളദ്യ പ്രാരബ്ധം തുവിലോകിതം

സപ്തജന്മാവധി തവ പുത്രോനൈവ ച നൈവ ച

സന്തതേഃസഗരോദുഃഖമവാപാംഗഃ പുരാതഥാ

രേമുഞ്ചാദ്യകുടുംബാശാംസന്ന്യാസേസര്‍വ്വഥാസുഖം

സന്ന്യാസി പറഞ്ഞു: ഹേ ബ്രാഹ്മണാ, ഞാന്‍ അങ്ങയുടെ കര്‍മ്മഗതി നോക്കി. ഏഴു ജന്മംവരെ അങ്ങേയ്‌ക്കു സന്താനഭാഗ്യമുണ്ടാവുകയില്ല. സന്താനത്തേക്കുറിച്ചുള്ള ചിന്ത വേണ്ട. കര്‍മ്മഗതി ബലമുള്ളതാണ്. അങ്ങ് വിവേകത്തോടെ സംസാരചിന്തകള്‍ ഉപേക്ഷിക്കൂ. സന്തതികള്‍ നിമിത്തം പണ്ട് സഗരമഹാരാജാവ് ദുഃഖത്തില്‍ അകപ്പെട്ടില്ലേ? അങ്ങ് കുടുംബത്തേക്കുറിച്ചുള്ള ആശ കൈവിട്ടാലും എല്ലാവിധത്തിലുംസന്ന്യാസമാണ് സുഖകരം. (സൂര്യവംശരാജാവായ സഗരന് രണ്ട് പത്‌നിമാരിലായി അറുപതിനായിരത്തിഒന്ന് പുത്രന്മാരുണ്ടായിരുന്നു. സഗരപുത്രന്മാര്‍ അറുപതിനായിരത്തേയും കപില മഹര്‍ഷി ശപിച്ചു ഭസ്മമാക്കി. പാതാളത്തില്‍ തപസ്സുചെയ്തിരുന്ന കപില മഹര്‍ഷിയെ അവര്‍ ഉപദ്രവിച്ചതാണ് കാരണം. ഭസ്മമായിപ്പോയ പുത്രന്മാരുടെ ഉദകക്രിയ ചെയ്യാന്‍ സഗരനു കഴിഞ്ഞില്ല. സഗരന്റെ അവശേഷിച്ച ഏക പുത്രനായ അസമഞ്ജസിനും അദ്ദേഹത്തിന്റെ പുത്രനായ അംശുമാനും പാതാളത്തില്‍ ഭസ്മമായവര്‍ക്ക് ഉദകക്രിയ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് അംശുമാന്റെ പുത്രനായ ഭഗീരഥന്‍ ഗംഗാദേവിയേയും പരമശിവനേയും തപസ്സുചെയ്ത ഗംഗയെ ഭൂമിയിലും പാതാളത്തിലും എത്തിക്കുകയും സഗരപുത്രന്മാര്‍ക്ക് ഉദകക്രിയചെയ്ത് മോക്ഷം നല്‍കുകയും ചെയ്തു. ഗംഗാപ്രവാഹംമൂലം സമുദ്രം വളരുകയും ചെയ്തു. സഗരസന്തതി പരമ്പരയാല്‍ വളര്‍ക്കപ്പെടുകയാല്‍ സമുദ്രംസാഗരം എന്ന് അറിയപ്പെട്ടുതുടങ്ങി.)

…തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.