Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് തൈപ്പൂയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 08:35 pm IST
in Samskriti

തമിഴ് പഞ്ചാംഗത്തില്‍ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തില്‍ മകരമാസത്തില്‍ പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാള്‍ എന്നും കരുതുന്നു.

മകരസംക്രമദിനമാണ് തൈമാസത്തിലെ ആദ്യനാള്‍, ഉത്തരായണത്തിന്റെ തുടക്കം.ഇതാണ് തൈപ്പൊങ്കല്‍. അതേ മാസത്തില്‍ വരുന്ന മറ്റൊരു ആഘോഷമാണ് തൈപ്പൂയം. തമിഴ് നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. കേരളത്തിലും എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവന്‍ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു തൈ പിറന്താല്‍ വഴി പിറക്കുമെന്നാണ് തമിഴ് പഴമൊഴി.

തൈമാസം എല്ലാക്കാര്യങ്ങള്‍ക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങള്‍ക്കു പോലും തൈമാസത്തില്‍ നിവൃത്തിയുണ്ടാകുമെന്നു മാണ് വിശ്വാസം .സുബ്രഹ്മണ്യനുള്ള സമര്‍പ്പണമാണ് കാവടി. അഭീഷ്ടസിദ്ധിക്കാണ് പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളുംനേരുന്നത് . തൈപ്പൂയദിനത്തില്‍ കാവടി കെട്ടിയാടുന്നത് വിശേഷമാണ്. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ് നടക്കുക. പഴനിയില്‍ രഥോത്സവവും, മധുരൈയില്‍ തെപ്പരഥോത്സവവും അന്ന് നടക്കുന്നു. കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരിയിലെ ശ്രീ മഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയം വലിപ്പം കൊണ്ടും ആഘോഷംകൊണ്ടും പ്രസിദ്ധമാണ്.

താരകാസുരന്‍ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. താരകാസുര നിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ് ഭഗവാന്‍ അയയ്‌ക്കുന്നത്.പന്ത്രണ്ട് ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച് സുബ്രഹ്മണ്യദേവന്‍ ദേവലോകത്ത് വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്‌ക്കാണ് തൈപ്പൂയാഘോഷം.

ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യന്‍. ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗം ചേര്‍ത്ത് സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്‌കന്ദപുരാണം പറയുന്നു. വേദഗോബ്രാഹ്മണരുടെ രക്ഷകര്‍ത്താവെന്നും ഈ പദത്തിനര്‍ഥമുണ്ട്. മുരുകന്‍,കുമാരന്‍, ഗുഹന്‍, സ്‌കന്ദന്‍ ,കാര്‍ത്തികേയന്‍,ശരവണന്‍,ഷണ്മുഖന്‍ എന്നിങ്ങനെ സുബ്രഹ്മണ്യന് ഒട്ടേറെ പേരുകളുണ്ട് .

ശരവണക്കാട്ടില്‍ ജനിച്ച കുട്ടിയാണ് സുബ്രഹ്മണ്യന്‍. ജനനശേഷം മലര്‍ന്ന് കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ് ദിവ്യകൃത്തികമാര്‍ കണ്ടു. അവര്‍ കുഞ്ഞിനെ മുലയൂട്ടനായി തര്‍ക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തികമാരെയും മാറിമാറി നോക്കി.അപ്പോള്‍ കുഞ്ഞിന് ആറ് തലകള്‍ ഉണ്ടായി; ആറു തലകള്‍ ഷണ്‍മുഖനെന്ന പേരും നേടിക്കൊടുത്തു. കൃത്തികമാര്‍ മുലകൊടുത്തു വളര്‍ത്തിയതിനാല്‍ ആ കുട്ടി കാര്‍ത്തികേയനായി.

ജനനത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക് ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യന്‍ മാറി;വിവിധ പേരുകളും സിദ്ധിച്ചു.സുബ്രഹ്മണ്യന്‍ യോഗബലത്താല്‍ കുമാരന്‍, വിശാഖന്‍, ശാഖന്‍, നൈഗമേയന്‍ എന്ന പേരുകളില്‍ നാല് ശരീരം സ്വീകരിച്ചു.ഗുഹന്‍ എന്ന പേരില്‍ ശിവന്റേയും , സ്‌കന്ദന്‍ എന്ന പേരില്‍ പാര്‍വതി യുടേയും, മഹാസേനന്‍ എന്ന പേരില്‍ അഗ്‌നിയുടേയും, കുമാരന്‍ എന്നപേരില്‍ ഗംഗയുടേയും ശരവണനെന്ന പേരില്‍ ശരവണത്തിന്റേയും കാര്‍ത്തികേയനെന്ന പേരില്‍ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യന്‍ അറിയപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.