ന്യൂദല്‍ഹി:സത്യവാങ്മൂലത്തിനൊപ്പം വ്യാജരേഖ സമര്‍പ്പിച്ച എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനെതിരേ കോടതിയില്‍ ഹര്‍ജി. സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാണ് ആവശ്യം. ദല്‍ഹി സംസ്ഥാനക്കാരനല്ലാതിരിക്കെ ദല്‍ഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വ്യാജവിലാസം നല്‍കിയെന്നാണ് കേജ്‌രിവാളിനെതിരേ കോണ്‍ഗ്രസ് നേതാവിന്റെ പരാതി.
കേജ്‌രിവാളിന് മത്സരിക്കാന്‍ നിയമപരമായ അവകാശമില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് കിരണ്‍ വാലിയയുടെ വാദം. കേസ് ഫെബ്രുവരി നാലിന് കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റീസ് വിഭു ബഖ്രു മാറ്റിവെച്ചു.
കേജ്‌രിവാളിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് വാലിയ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുപിക്കാരനായ കേജ്‌രിവാള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ദല്‍ഹി നിവാസിയാണെന്ന് വ്യാജ വിവരം നല്‍കിയെന്നാണ് കേസ്.
സത്യവാങ്മൂലത്തില്‍ കേജ്‌രിവാള്‍ സമര്‍പ്പിച്ച രേഖ വ്യാജമാണെന്നും കൃത്രിമമാണെന്നും യോഗ്യത ഇല്ലാതാക്കാന്‍ ഇതു മതിയായ കാരണമാണെന്നും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
















