പാലക്കാട്: ജില്ലയില്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിക്ക് തുടക്കമായി (എസ്.എ.ജി.വൈ) . ഇതിന്റെ ഭാഗമായി ജില്ലയിലെ എന്നീ ഗ്രാമങ്ങള്‍ ഏറ്റെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ഇതിനായി കേന്ദ്രഫണ്ടും എം.പി ഫണ്ടും വിനിയോഗിക്കും. ഇരു ഗ്രാമങ്ങളിലേയും ആരോഗ്യം, കുടിവെളളം, ഇന്റര്‍നെറ്റ് അധിഷ്ഠിത വിദ്യാഭ്യാസം, പശ്ചാത്തല വികസനം, വീട്, ഭൂരഹിതര്‍ക്ക് ഭൂമി, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലയിലും വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയുടെ പ്രാരംഭനടപടികള്‍ക്കായി ജില്ലാ കലക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. പി.കെ. ബിജു എം.പി. അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ പ്രാരംഭ നടപടിയായി അയല്‍ക്കൂട്ടം, ആശ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍ വഴി രണ്ട് ഗ്രാമങ്ങളിലും സര്‍വേ നടത്തും. അതിനായി ഉദേ്യാഗസ്ഥരെ ചുമതലപ്പെടുത്തി. പദ്ധതി മെച്ചപ്പെട്ട രീതിയില്‍ സാങ്കേതിക തടസമില്ലാതെ ദ്രുതഗതിയില്‍ നടപ്പാക്കണമെന്നും എം.പി. നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്, പദ്ധതി കോ-ഓഡിനേറ്റര്‍ എം.കെ. ഉഷ, വകുപ്പ് തല ഉദേ്യാഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: