പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നേര്‍വഴിക്ക് നടത്തുന്നതില്‍ മാധ്യമങ്ങള്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍. കിലയും പാലക്കാട് പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം വസ്തുതാവിരുദ്ധവും അതിശയോക്തിപരവുമായ വാര്‍ത്തകള്‍ വരുന്നത് ഒഴിവാക്കാന്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി അടുത്ത ബന്ധം മാധ്യമപ്രവര്‍ത്തകര്‍ സൂക്ഷിക്കുന്നത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ ഗസാലയില്‍ നടന്ന ശില്പശാലയില് പ്രസ് ക്ലബ് പ്രസിഡന്റ് എന്‍.കെ. ജയകൃഷ്ണന് അധ്യക്ഷനായിരുന്നു. അധികാര വികേന്ദ്രീകരണവും മാധ്യമങ്ങളും, സേവാഗ്രാം ഗ്രാമകേന്ദ്രം/വാര്‍ഡ് കേന്ദ്രം എന്നീ വിഷയങ്ങളെക്കുറിച്ച് കില ഫാക്കല്‍റ്റി അംഗങ്ങളായ ഗോപാലകൃഷ്ണന്, രേണുകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്, കില ട്രെയിനിങ് അസോസിയേറ്റ് ഗീതാഞ്ജലി എന്നിവര്‍ സംസാരിച്ചു. കില ട്രെയിനിങ് പ്രോഗ്രാം ജില്ലാ കോ-ഓഡിനേറ്റര്‍ കെ. ഗോപാലകൃഷ്ണന് സ്വാഗവും പ്രസ് ക്ലബ് സെക്രട്ടറി സി.ആര്. ദിനേശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: