പാലക്കാട്: മാവോയിസ്റ്റ് ആക്രമണഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന.
ഇന്നലെ പാലക്കാട് ജംഗ്ഷന് ,കോയമ്പത്തൂര്‍ ജംഗഷനുകളിലുമാണ് റയില്‍വേ പോലീസിന്റെ സഹകരണത്തോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി വരുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്ന ട്രെയിനുകളില്‍ ഇവരുടെ ലഗേജുകളും പരിശോധനാ വിധേയമാക്കി. ഷാലിമാര്‍, ബൊക്കാറോ തുടങ്ങിയ ട്രെയിനുകള്‍ തടഞ്ഞിട്ടു പരിശോധിച്ചു. പരിശോധന വരുംദിവസങ്ങളിലും തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: